മസ്‌കത്ത് : ഒമാനിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി ഗോദാവര്‍ത്തി വെങ്കട ശ്രീനിവാസ് ഉടൻ ചുമതലയേൽക്കും. കേന്ദ്രവിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ അംബാസഡർ അമിത് നാരംഗ് സേവന കാലാവധി പൂർത്തിയാക്കി മടങ്ങുന്നതിനെ തുടർന്നാണ് ശ്രീനിവാസിനെ പുതിയ സ്ഥാനപതിയായി നിയമിച്ചത്.
നിലവില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ സ്‌പെഷൽ ഡ്യൂട്ടി ഓഫിസര്‍ ആയി ജോലി ചെയ്യുന്ന ശ്രീനിവാസ് ഇന്ത്യന്‍ ഫോറിന്‍ സര്‍വിസിലെ 1993 ബാച്ചുകാരനാണ്. ഗിനിയ ബിസാവു, സെനഗല്‍ എന്നിവിടങ്ങളില്‍ അംബാസഡറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അമിത് നാരംഗിന് സ്ലോവേനിയയിലാണ് പുതിയ നിയമനം.
