ദോഹ : ഖത്തർ മന്ത്രിസഭയിൽ പുതിയ അംഗങ്ങളെ കൂടി ചേർത്ത് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉത്തരവിറക്കി. ദീർഘകാലം ഖത്തർ മന്ത്രി സഭയിൽ അംഗമായിരുന്നു ഡോ: ഖാലിദ് ബിൻ മുഹമ്മദ് അൽ അതിയ്യക്ക് പ്രധാന മന്ത്രിയുടെ പദവി നൽകിയതായി അമീരി ദിവാനി പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി.
2008 മുതൽ ഖത്തർ മന്ത്രി സഭയിൽ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മുഹമ്മദ് അൽ അത്തിയ്യ 2024 നവംബർ വരെ മന്ത്രിസഭയിൽ ഉണ്ടായിരുന്നു. ഇതിനിടയിൽ രാജ്യാന്തര സഹകരണത്തിനുള്ള സഹ മന്ത്രി, വിദേശ കാര്യ സഹമന്ത്രി, വിദേശകാര്യ മന്ത്രി, പ്രതിരോധ മന്ത്രി എന്നീ സ്ഥാനങ്ങളും ഉപപ്രധാനമന്ത്രി പദവിയും വഹിച്ചിരുന്നു.
2025-ലെ 7-ാം നമ്പർ അമീരി ഉത്തരവിലൂടെയാണ് ഡോ: ഖാലിദ് ബിൻ മുഹമ്മദ് അൽ അതിയ്യക്ക് പ്രധാന മന്ത്രിയുടെ പദവി നൽകിയത്. 2025-ലെ 6-ാം നമ്പർ അമീരി ഉത്തരവ് പ്രകാരം എൻജിനിയർ ഈസാ ബിൻ ഹിലാൽ അൽ കുവാരിയെ സഹമന്ത്രിയായും പ്രഖ്യാപിച്ചു. എന്നാൽ ഏതാണ് വകുപ്പെന്ന് നിശ്ചയിച്ചിട്ടില്ല.
