ജിദ്ദ : ലൈത്തില്‍ നിയന്ത്രണം വിട്ട മിനി ലോറി കോഫി ഷോപ്പിലേക്ക് പാഞ്ഞുകയറി മൂന്നു പേര്‍ക്ക് പരുക്കേറ്റു. അപകടത്തില്‍ കോഫി ഷോപ്പ് പൂര്‍ണമായും തകര്‍ന്നു.റോഡ് സൈഡില്‍ പ്രവര്‍ത്തിക്കുന്ന കോഫി ഷോപ്പിലേക്ക് അമിത വേഗതയില്‍ പാഞ്ഞുകയറിയ മിനി ലോറി സ്ഥാപനം പൂര്‍ണമായും തകര്‍ത്ത് മറുവശത്തു കൂടി പുറത്തുകടക്കുകയായിരുന്നു. ലൈത്ത് ട്രാഫിക് പൊലീസ് സംഭവത്തില്‍ കേസെടുത്തു.
