പുതുവർഷം പൊള്ളും: മദ്യത്തിന് 30 ശതമാനം നികുതി, പാർക്കിങ് നിരക്ക് ഉയരും; ദുബായിൽ ആറ് സേവനങ്ങളുടെ ഫീസിൽ വർധന

dubai-tops-global-city-rankings-global-city-index-2024-2 (1)

ദുബായ് : പുതിയ വർഷം, പുതിയ തുടക്കം. 2025 ലേക്ക് കടക്കുമ്പോള്‍ ബജറ്റും പുതുക്കാന്‍ ആഗ്രിക്കുന്നവരാണെങ്കില്‍ ഇക്കാര്യം തീർച്ചയായും അറിഞ്ഞിരിക്കണം. ആറ് സേവനങ്ങള്‍ക്ക് ഈ വ‍‍‍ർഷം ചെലവ് കൂടുകയാണ്.
∙ ദുബായ് പാർക്കിങ് ഫീസ്
2025 ല്‍ ദുബായില്‍ വരുന്ന ഏറ്റവും സുപ്രധാന മാറ്റങ്ങളിലൊന്നാണ് പാർക്കിങ് ഫീസുകളിലെ വർധനവ്. ദുബായില്‍ പ്രീമിയം സ്റ്റാന്‍ഡേഡ് പാർക്കിങ് ഫീസുകളില്‍ മാറ്റം വരും. മാർച്ച് മുതലാണ് ഇത് പ്രാബല്യത്തിലാകുന്നത്. തിരക്ക്  കൂടുന്ന സമയങ്ങളില്‍ ഒരു നിരക്കും അല്ലാത്തപ്പോള്‍ മറ്റൊരുനിരക്കുമെന്നുളളത് പാർക്കിങിനും ബാധകമാകും.
പ്രീമിയം പാർക്കിങ്  മേഖലകളില്‍ മണിക്കൂറിന് ആറ് ദിർഹമാകും ഫീസ്. നിലവില്‍ ഇത് 4 ദിർഹമാണ്. രാവിലെ 8 മുതല്‍ 10 വരെയും വൈകിട്ട് 4 മുതല്‍ 8 വരെയുമാണ് ഈ ഫീസ് ഈടാക്കുക. രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെയും രാത്രി 8 മുതല്‍ 10 വരെയും 4 ദിർഹമായിരിക്കും നിരക്ക്
സ്റ്റാന്‍ഡേഡ് പാർക്കിങ് സ്പേസുകളില്‍ രാവിലെ 8 മുതല്‍ രാത്രി 10 മണിവരെ മണിക്കൂറിന് നാല് ദിർഹമായിരിക്കും പാർക്കിങ് നിരക്ക്.എല്ലാ പാർക്കിങ് സ്ഥലങ്ങളിലും രാത്രി 10 മുതല്‍ രാവിലെ 8 വരെയും ഞായറാഴ്ചയും പാർക്കിങ് സൗജന്യമായിരിക്കും. ഇവന്റ് പാർക്കിങ് മേഖലകളില്‍  25 ദിർഹമായിരിക്കും നിരക്ക്.
∙ സാലിക്ക്
ദുബായിലെ സാലിക് ടോള്‍ ഗേറ്റുകളിലും നിരക്ക് ഉയരും. തിരക്ക്  കൂടുന്ന സമയങ്ങളില്‍ ഒരുനിരക്കും അല്ലാത്തപ്പോള്‍ മറ്റൊരു നിരക്കുമെന്നുളള, ഡൈനാമിക് പ്രൈസിങിലേക്ക് മാറുന്നതോടെയാണ് നിരക്ക് വർധനവ് പ്രാബല്യത്തിലാവുക.രാവിലെ 6 മുതല്‍ 10 വരെയും വൈകിട്ട് 4 മുതല്‍ രാത്രി 8 വരെയും 6 ദിർഹമാണ് ഈടാക്കുക. രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെയും രാത്രി 8 മുതല്‍ പുലർച്ചെ 1 മണിവരെയും ഞായറാഴ്ചകളിലും (പൊതുഅവധി ദിനങ്ങളും പ്രത്യേക പരിപാടിയുളള ദിവസങ്ങളിലും ഒഴികെ) 4 ദിർഹമായിരിക്കും സാലിക്ക് നിരക്ക്.പുലർച്ചെ 1 മണിമുതല്‍ 6 മണിവരെ സാലിക്ക് ടോള്‍ ഗേറ്റുകളിലൂടെ സൗജന്യമായി യാത്ര ചെയ്യാം.
∙ മദ്യത്തിന് വിലകൂടും
ദുബായില്‍ മദ്യമുള്‍പ്പടെയുളള ലഹരിപാനീയങ്ങള്‍ക്ക്  30 ശതമാനം നികുതി പ്രാബല്യത്തിലായി. ജനുവരി 1 മുതല്‍ ലഹരിപാനീയങ്ങള്‍ക്ക് 30 ശതമാനം നികുതി വീണ്ടും ഈടാക്കിത്തുടങ്ങുമെന്ന് ദുബായ് മുനിസിപ്പാലിറ്റി നേരത്തെ തന്നെ റീടെയ്‌ലർമാരെ അറിയിച്ചിരുന്നു.
∙ മലിനജല ശേഖരണ ഫീസ് നിരക്ക്
മലിനജല ശേഖരണ ഫീസ് നിരക്കില്‍ ആദ്യമായാണ് ദുബായ് വർധനവ് വരുത്തുന്നത്. വില്ലകളിലും ഫ്ലാറ്റുകളിലും ഹോട്ടല്‍ ഉള്‍പ്പടെയുളള സ്ഥാപനങ്ങളിലും മലിനജല ശേഖരണ ഫീസ് (സ്വീവേജ് ഫീസ്) വർദ്ധിക്കും. അടുത്ത മൂന്ന് വർഷത്തേക്ക് ഘട്ടം ഘട്ടമായാണ് വർദ്ധനവ് വരുത്തുക. 2025 ല്‍ ഗാലന് 1.5 ഫില്‍സും 2026 ല്‍ ഗാലന് 2 ഫില്‍സും 2027 ല്‍ ഗാലന്  2.8 ഫില്‍സുമായിരിക്കും നിരക്ക്.
∙ ഇന്‍ഷുറന്‍സ് പ്രീമിയം
ദുബായില്‍ ആരോഗ്യ വാഹന ഇന്‍ഷുറന്‍സുകളുടെ പ്രീമിയം തുകയില്‍ വർധനവുണ്ടാകും. പോളിസി ഉടമകള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട് വർധിച്ചുവരുന്ന ചെലവുകള്‍ക്ക് അനുസൃതമായാണ് പ്രീമിയം നിരക്കുകള്‍ കൂട്ടുന്നതെന്ന് ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ വ്യക്തമാക്കുന്നു. പ്രീമിയം നിരക്കുകളില്‍ ഓരോ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ക്ക് അനുസൃതമായി വ്യത്യാസമുണ്ടായിരിക്കും.
∙ ഇലക്ട്രോണിക് വാഹന ചാർജ്ജിങ് നിരക്ക്
ഇലക്ട്രോണിക് വാഹന ചാർജ്ജിങ് നിരക്കിലും 2025 ല്‍ വർധനവ് പ്രതീക്ഷിക്കാം. 2024 മെയിലാണ് ഇലക്ട്രോണിക് വാഹന ചാർജ്ജിങിന് നിരക്ക് പ്രഖ്യാപിച്ചതെങ്കിലും ഈടാക്കി തുടങ്ങിയിരുന്നില്ല. ഡിസി ചാർജ്ജറിന് ഒരു കിലോവാട്ട്-മണിക്കൂറിന് 1.20 ദിർഹം ( വാറ്റ് കൂടാതെ)  എസി ചാർജ്ജറുകള്‍ക്ക് ഒരു കിലോവാട്ട്-മണിക്കൂറിന്  70 ഫില്‍സ് (വാറ്റ് കൂടാതെ) എന്നതാണ് നിരക്ക്. യുഎഇവി യുടെ മൊബൈല്‍ ആപ് വഴിയും സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുളള മെഷീന്‍ വഴിയും താരിഫ് അടയ്ക്കാം. വാഹനമോടിക്കുന്നവർക്കുളള സൗകര്യാർഥം കോള്‍ സെന്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കും.
ഈ നിരക്കുകളൊക്കെ വർധിക്കുമെങ്കിലും വാടകയിലും ശമ്പളത്തിലും വലിയ വ്യത്യാസമുണ്ടാകില്ലെന്നാണ് സർവേകൾ നല്‍കുന്ന സൂചന. 2025 ല്‍ കൂടുതല്‍ വില്ലകളും ഫ്ളാറ്റുകളും വരുന്നതോടെ വാടകയില്‍ കുറവുണ്ടായേക്കുമെങ്കിലും ചില മേഖലകളില്‍ വാടക 18 ശതമാനം വരെ ഉയരുമെന്നും കണക്കുകള്‍ പറയുന്നു. അതേസമയം ശമ്പളകാര്യത്തില്‍ മാന്യമായ വർധനവ് പ്രതീക്ഷിക്കാമെന്നാണ് ഒന്നിലധികം പഠനങ്ങള്‍ പറയുന്നത്. സാങ്കേതിക, നിയമ മേഖലകളില്‍ പ്രഫഷനലുകള്‍ക്ക് ആവശ്യകതയേറുന്നതിനാല്‍ ആ മേഖലകളിലെ  ശമ്പളത്തില്‍ വർധനവ് പ്രതീക്ഷിക്കാം. ഫിനാൻസ്, അക്കൗണ്ടിങ്, എച്ച്ആർ, ലൈഫ് സയന്‍സ്   എന്നീ മേഖലയിലും ശമ്പള വർധനവുണ്ടാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. വ്യവസായ മേഖലയിലും എഞ്ചിനീയറിങ്, നിർമ്മാണ മേഖല, റിയല്‍ എസ്റ്റേറ്റ്, റീടെയില്‍,ഹോള്‍ സെയില്‍,ലൈഫ് സയന്‍സ് ഉള്‍പ്പടെയുളള മേഖലകളിലും  നാല് ശതമാനം ശമ്പള വർധനവാണ് മറ്റൊരു പഠനം പ്രവചിക്കുന്നത്.

Also read:  അമ്പിളിയെ തൊടാൻ യുഎഇ; ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ആദ്യ ഇമറാത്തി ബഹിരാകാശ സഞ്ചാരിയെ അയയ്ക്കാൻ കരാർ.

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES