ദോഹ : മാനവപക്ഷത്തുനിന്ന് അനീതികൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ സൃഷ്ടികളിലൂടെ വിരൽചൂണ്ടിയ സാഹിത്യകാരനായിരുന്നു എം.ടി വാസുദേവൻ നായരെന്ന് സംസ്കൃതി ഖത്തർ അനുസ്മരിച്ചു. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകൻ, പത്രാധിപർ, സാംസ്കാരിക നായകൻ എന്നിങ്ങനെ എഴുത്തിന്റെയും കലാ-സാംസ്കാരിക പ്രവർത്തനങ്ങളുടെയും മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ എന്നും വിലപ്പെട്ടതാണെന്ന് ദോഹ സ്കിൽസ് ഡവലപ്പ്മെന്‍റ് മാസ്റ്ററോ ഹാളിൽ എം.ടി. വാസുദേവൻ നായർ അനുസ്മരണച്ചടങ്ങിൽ കേരള ക്ഷേമനിധി ബോർഡ് ഡയറക്ടർ ഇ.എം സുധീർ അനുസ്മരണപ്രഭാഷണം നടത്തി.
സംസ്കൃതി പ്രസിഡന്‍റ് സാബിത് സാഹിർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം, കേന്ദ്ര കമ്മിറ്റി അംഗം അനിൽ, സെക്രട്ടറി ബിജു പി. മംഗലം എന്നിവർ പങ്കെടുത്തു.
