പുതുവത്സരാഘോഷം: രാസലഹരി ഒഴുക്ക് തടയാൻ പൊലീസ്; കൊച്ചിയിൽ കർശന പരിശോധന.

dj-party-1

കൊച്ചി : നഗരത്തിൽ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി രാസലഹരി ഒഴുകാനുള്ള സാധ്യതകൾ തടയാൻ പൊലീസ്. കഴിഞ്ഞ മൂന്നു ദിവസമായി കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായി നടന്ന കർശന പരിശോധനകൾക്കു പുറമേ നഗരാതിർത്തിയിൽ സൂക്ഷ്മനിരീക്ഷണം തുടരാനുമാണ് പൊലീസ് തീരുമാനം. രാസലഹരി കൂടി ഉൾപ്പെട്ടിട്ടുള്ള ഡിജെ പാർട്ടികളും മറ്റും നഗരത്തിലും പ്രാന്തമേഖലകളിലും നടക്കാന്‍ സാധ്യതയുള്ളതിനാൽ ഇതും പൊലീസിന്റെ നിരീക്ഷണത്തിലാണ്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങൾക്കു പുറമേ രാജ്യാന്തര ലഹരി കടത്തിന്റെയും പ്രധാന കേന്ദ്രങ്ങളിലൊന്നായി കൊച്ചി മാറിയിരിക്കുന്ന സാഹചര്യത്തിൽ വിമാനത്താവളത്തിലും പരിശോധനകൾ കർശനമാണ്. 
ബാങ്കോക്കിൽ നിന്ന് ട്രോളി ബാഗിൽ മിഠായിപ്പൊതികളായി കൊണ്ടുവന്ന മൂന്നര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടികൂടിയത് ഈ മാസമാദ്യമാണ്. പ്രതി മലപ്പുറം സ്വദേശി ഉസ്മാൻ പിടിയിലായി. 2022ൽ സിംബാബ്‍വെയിൽനിന്നു ദോഹ വഴി കൊച്ചിയിലെത്തി ഇവിടെനിന്നു ഡൽഹിയിലേക്കുള്ള വിമാനം കയറുന്നതിനിടെ ലഹരി മരുന്നുമായി പിടിയിലായ പാലക്കാട് സ്വദേശി മുരളീധരൻ നായരെ കോടതി ശിക്ഷിച്ചത് അടുത്തിടെയാണ്. രാജ്യാന്തര വിപണിയിൽ 60 കോടി രൂപ വിലവരുന്ന മെഥാക്വിനോളാണ് ഇയാളിൽനിന്നു പിടികൂടിയത്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് വലിയ തോതിൽ കൊക്കെയ്ൻ അടക്കമുള്ള ലഹരിവസ്തുക്കൾ കടത്തുന്നതും കൊച്ചിയിൽ പിടിക്കപ്പെട്ടിട്ടുണ്ട്.
അതോടൊപ്പം, ഈ വർഷം മാത്രം സമുദ്രപാതയിലൂടെ കടത്തിയ 3600 കിലോഗ്രാമിലേറെ ലഹരിവസ്തുക്കൾ നാവികസേനയും കോസ്റ്റ്ഗാർഡും നർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ചേർന്ന് പിടികൂടിയിട്ടുണ്ട്. ഇതിന്റെ നല്ലൊരു പങ്ക് കൊച്ചി തീരാതിർത്തി മേഖലകളിലാണ്. അഫ്ഗാനിസ്ഥാന്‍ അടക്കമുള്ള രാജ്യങ്ങളിൽ നിന്നെത്തുന്ന ലഹരി വസ്തുക്കൾ അയൽരാജ്യങ്ങളിലൂടെ കടന്ന് കടൽമാർഗം കൊച്ചിയിലെത്തി വീണ്ടും കടലു കടക്കുകയാണ് ചെയ്യുക. കൊച്ചിയിലെത്തുന്ന ലഹരിവസ്തുക്കളിൽ നല്ലൊരു പങ്കും പോകുന്നത് സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും മറ്റു ഭാഗങ്ങളിലേക്കാണ്. അതോടൊപ്പം വിദേശത്ത് നിന്ന് എത്തിക്കുന്നതും എത്തുന്നതും കൂടാതെ ബെംഗളുരു, ഗോവ, ഡൽഹി എന്നിവിടങ്ങളിൽ നിന്നും രാസലഹരി കൊച്ചിയിലെത്തി മറ്റു മേഖകളിലേക്ക് പോകുന്നുണ്ട്. 
മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യാന്തര വിപണികളിലേക്കുമുള്ള ലഹരി കടത്തിന്റെ ഇടത്താവളമായി നേരത്തെ മുതൽ കൊച്ചിയുണ്ടെങ്കിലും ഇപ്പോൾ ഇത് വർധിച്ചിട്ടുണ്ട് എന്നാണ് അധികൃതർ പറയുന്നത്. യൂറോപ്യൻ വിപണികളിലേക്കു വരെയുള്ള ലഹരി കടത്തിന്റെ നല്ലൊരു ശതമാനം കൊച്ചിയിലൂടെയാണ്. പരിശോധനകൾ കർശനമാണെങ്കിലും കുറിയർ വഴിയും മറ്റും ഇപ്പോഴും വിദേശങ്ങളിലേക്ക് ലഹരി കടത്തുന്ന സംഘങ്ങളുണ്ടെന്ന് ഈ മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നു. ഇത്തവണ ക്രിസ്മസും പുതുവത്സരവും പ്രമാണിച്ച് ലഹരിമരുന്ന് ഒഴുകാൻ സാധ്യതയുള്ളതിനാൽ വലിയ പരിശോധനകളാണ് കഴിഞ്ഞ 3 ദിവസമായി കൊച്ചി പൊലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്നലെ നടന്ന പരിശോധനയിൽ മാത്രം 47 പേർ അറസ്റ്റിലാവുകയും 41 കേസുകൾ റജിസ്റ്റർ ചെയ്യുകയും ചെയ്തു. പിടിച്ചെടുത്തവയിൽ എംഡിഎംഎ, എൽഎസ്ഡി സ്റ്റാംപുകൾ, കഞ്ചാവ് തുടങ്ങിയവയെല്ലാം പിടിച്ചെടുത്തവയിൽ ഉൾപ്പെടും. 
ഒരേസമയം വിവിധയിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. രാവിലെ 6 മുതൽ തുടങ്ങിയ പരിശോധന രാത്രി വൈകിയും നീണ്ടു. 250ലധികം പൊലീസുകാർ ഉൾപ്പെട്ട സംഘം ഒരേ സമയം 60ലധികം പ്രദേശങ്ങളിൽ പരിശോധന നടത്തി. ഹോട്ടലുകൾ, ഹോംസ്റ്റേകൾ, മസാജ് പാർലറുകൾ, ഒറ്റപ്പെട്ട ഇടങ്ങൾ, മുൻപ് രാസലഹരി കേസിലും മറ്റും ഉൾപ്പെട്ടിട്ടുള്ളവരുടെ വീടുകൾ, സംശയമുള്ള വാഹനങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ചായിരുന്നു പരിശോധനകൾ. അതോടൊപ്പം, ലഹരി വിൽപന കേസിലെ സ്ഥിരം പ്രതികള്‍, ജയിലിൽനിന്ന് ഇറങ്ങിയവർ തുടങ്ങിയവർക്ക് മേൽ മുഴുവൻ സമയ നിരീക്ഷണവുമുണ്ട്. കൊച്ചിയിലെ ലഹരി പാർട്ടികൾ കൂടുതലും നഗരാതിർത്തികളിലേക്കും അതുപോലെ ഹിൽ സ്റ്റേഷനുകളിലേക്കും മാറിയിട്ടുണ്ടെന്ന വിവരവും അന്വേഷണ ഏജൻസികൾ പങ്കുവയ്ക്കുന്നു.

Also read:  യുഎഇയിൽ സോഷ്യൽ മീഡിയ പരസ്യങ്ങൾക്കുള്ള ലൈസൻസ് നിർബന്ധം: എൻഎംസിയുടെ പുതിയ നിർദേശം

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES