കൊറോണക്കാലത്തെ രാഷ്ട്രീയം ; ഇന്ദ്രപ്രസ്ഥം

സുധീർ നാഥ്‌
ഡല്‍ഹിയില്‍ കോവിഡ് അങ്ങനെ പടര്‍ന്ന് കയറുകയാണ്. ഒരുലക്ഷം രോഗികള്‍. മൂവായിരത്തിലേറെ മരണം. മഹാരാഷ്ട്രയെ പിന്തള്ളി ഡല്‍ഹി കപ്പ് അടിക്കും എന്ന രീതിയിലാണ് വ്യാപനം കണ്ടാല്‍ തോന്നുക.
ലോകത്തിന്‍റെ കണക്കെടുത്താല്‍ ഇന്ത്യ മൂന്നാം സ്ഥാനത്തും എത്തിയിരിക്കുകയാണ്. ആര്‍ക്കൊക്കെയാണ് രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ കോവിഡ് എന്ന് ഒരു പിടിയും ഇല്ല. ഡല്‍ഹി റോഡുകള്‍ വളരെ തിരക്കേറിയിരിക്കുന്നു. മെട്രോ ഓടുന്നില്ല , മാളുകള്‍ പ്രവര്‍ത്തിക്കുന്നില്ല, തീയേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നില്ല, വിവാഹ ജന്‍മദിന ആഘോഷങ്ങള്‍ നടക്കുന്നില്ല. പക്ഷെ രോഗം പടര്‍ന്ന് കയറുന്നു. ആശുപത്രികള്‍ സുരക്ഷിത ഇടമല്ലെന്ന് സംസാരമുണ്ടായിരിക്കുന്നു. ജനങ്ങള്‍ ഇപ്പോഴും പലായനം ചെയ്യുന്നു. ആയിരങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. വരുമാനം കുറഞ്ഞു. സ്വകാര്യ സ്ക്കൂളുകളില്‍ നിന്ന് വ്യാപകമായ കൊഴിഞ്ഞ് പോക്ക് ഇക്കഴിഞ്ഞ കോവിഡ് കാലത്ത് ഉണ്ടായി. ഇത് രാജ്യത്തിന്‍റെ സാമ്പത്തിക നിലയെ കാണിക്കുന്നു. ഡല്‍ഹിയിലെ ജനങ്ങളുടെ ശീലങ്ങളിലും വലിയ മാറ്റം വന്നിരിക്കുന്നു എന്ന് വിലയിരുത്തുന്നു.

ഡല്‍ഹിയില്‍ നിന്ന് ദിവസ കൂലിക്ക് ജോലി ചെയ്യുന്ന ജനങ്ങള്‍ ലോക് ഡൗണിന്‍റെ ആദ്യകാലം മുതല്‍ നടന്ന് സ്വന്തം ഗ്രാമങ്ങളിലേക്ക് പലായനം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. മാര്‍ച്ച് 24 മുതലാണ് ഇത്തരത്തിലുള്ള ഒരു പലായനം ഡല്‍ഹി കണ്ടത്. ജൂണ്‍ മാസം ആയപ്പോള്‍ പലായനത്തിന്‍റെ രീതി തന്നെ മാറിയിരിക്കുകയാണ്. ഇപ്പോള്‍ പലായനം ചെയ്യുന്നവർ കാറുകളിലും വിമാനങ്ങളിലും മറ്റുമാണ്. ഡല്‍ഹിയിലെ ആശുപത്രികള്‍ സുരക്ഷിതമല്ല എന്ന ബോധ്യമാണ് ആളുകളെ കൊണ്ട് ഇത്തരത്തിലൊരു പലായനം നടത്തുവാന്‍ പ്രേരിപ്പിച്ചത് എന്നു വേണം മനസ്സിലാക്കാന്‍. ആയിരക്കണക്കിന് കുടുംബങ്ങളാണ് ഡല്‍ഹിയില്‍ നിന്ന് മാത്രം കേരളത്തെ ലക്ഷ്യമാക്കി എത്തിയത്. ഈ കണക്ക് ഔദ്യോഗികമായി രേഖപ്പെടുത്തിയതാണ്.

കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ 20 മലയാളികളുടെ ജീവനുകളാണ് കോവിഡ് മൂലം ഡല്‍ഹിയില്‍ മാത്രം നഷ്ടമായത്. ആയിരകണക്കിന് മലയാളികള്‍ ഡല്‍ഹിയില്‍ കൊറോണ മുക്തരായി എന്ന് കണക്കാക്കപ്പെടുന്നു. ശാരീരികമായി പ്രയാസം ഇല്ലാത്ത ഒരാള്‍ക്ക് വളരെ സുഖമായി ഈ രോഗത്തില്‍ നിന്ന് രക്ഷപ്പെടാം എന്നാണ് ഇപ്പോള്‍ മനസ്സിലാകുന്നത്. മറ്റു രോഗങ്ങള്‍ക്ക് അടിമപ്പെട്ടവരാണ് മരണപ്പെടുന്നത്. കണക്കുകള്‍ നോക്കിയാല്‍ ആര്‍ക്കും മനസിലാക്കാവുന്ന പഠന റിപ്പോര്‍ട്ടാണ്. മരണമടഞ്ഞ മലയാളികള്‍ മറ്റു രോഗങ്ങള്‍ക്ക് അടിമയും അല്ലെങ്കില്‍ അശ്രദ്ധയുമാണ് മരണ കാരണം എന്ന് മനസിലാക്കാം. കൊറോണ വൈറസ് സൂക്ഷിച്ചില്ലെങ്കില്‍ നമ്മോടൊപ്പം കൂടും എന്ന ബോധ്യത്തോടെ കൂടി തെരുവുകളില്‍ ഇറങ്ങുന്നത് ഇപ്പോള്‍ അത്യാവശ്യമാണ്. കൊറോണയോടൊപ്പം ജീവിക്കുക എന്നത് ഇതിന് മറുമരുന്നും, വാക്സിനും കണ്ടു പിടിക്കും വരെ തുടരുക എന്നത് മാത്രമാണ് നമുക്ക് ചെയ്യാന്‍ സാധിക്കുക.

ലോക് ഡൗണും, സാമൂഹ്യ വ്യാപനവും
സാമൂഹ വ്യാപനം ഇല്ല എന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിളിച്ച് പറയുന്നുണ്ട്. ഡല്‍ഹിയിലും, ഉത്തര്‍പ്രദേശിലും, ഗുജറാത്തിലും, തമിഴ് നാട്ടിലും, മഹാരാഷ്ട്രയിലും സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ട് എന്നതിന് ഒരു സംശയവുമില്ല. ഇവിടുങ്ങളില്‍ വ്യാപകമായി കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്നത് കാണാം. സാമൂഹ്യ അകലം പാലിക്കുക എന്ന പ്രാഥമിക നടപടി പാലിക്കണം എന്നത് ഇവിടുങ്ങളില്‍ ജനങ്ങള്‍ നടപ്പിലാക്കുന്നില്ല. ലോക് ഡൗണ്‍ മൂലം കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ സാധിച്ചില്ല എന്നാണ് മനസിലാകുന്നത്.

ഈ കോവിഡ് കാലത്ത് രാഷ്ട്രീയം ശക്തിപ്പെടുകയാണ് ഉണ്ടായത് എന്ന് കാണാം. മാര്‍ച്ച് പകുതിയോടെ കൂടി കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോട് പരസ്യമായി പറഞ്ഞത് ഏറെ ശ്രദ്ധേയവും, ഗൗരവ സ്വഭാവമുള്ളതുമായിരുന്നു. അടിയന്തരമായി ആരോഗ്യ അടിയന്തരാവസ്ഥ രാജ്യത്ത് ഏര്‍പ്പെടുത്തണമെന്നാണ് അദ്ദേഹം പറഞ്ഞത്. കോവിഡ് എന്ന മഹാമാരി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത് ആരും അത്ര ഗൗനിച്ചില്ല എന്നതാണ് സത്യം. ജനങ്ങള്‍ കൊറോണയുടെ ഭീകരമായ പിടിയിലമരുവാന്‍ പോകുന്നെന്ന് രാഹുല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പാര്‍ലമെന്‍റ് സമ്മേളനം തുടര്‍ന്നു കൊണ്ടേയിരുന്നു. പാര്‍ലമെന്‍റ് നിര്‍ത്തി വെയ്ക്കുന്നതിന് തടസമായി നിന്നത് മധ്യപ്രദേശിലെ രാഷ്ട്രീയ വടം വലിയായിരുന്നു എന്ന് ആര്‍ക്കാണ് സംശയം. എങ്കിലും ലോക് ഡൗണ്‍ പ്രഖ്യാപിക്കാന്‍ മാര്‍ച്ച് 24 വരെ കാത്തിരുന്നത് എന്തിന് എന്നുള്ള ഒരു വലിയ ചോദ്യം ഇപ്പോഴും ഔദ്യോഗിക വിശദ്ധീകരണം ലഭിക്കാതെ അവശേഷിക്കുന്നു. ലോക് ഡൗണായിരുന്നില്ല ആദ്യം വേണ്ടിയിരുന്നതെന്ന പക്ഷവുമുണ്ട്. ഇരുപത്തിമൂന്നാം തീയതി മധ്യപ്രദേശില്‍ കമല്‍നാഥ് നേത്യത്ത്വം നല്‍കിയ കോണ്‍ഗ്രസ്സ് സര്‍ക്കാരിനെ അട്ടിമറിച്ചിടുകയും, പകരം ബിജെപിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ രൂപീകരിക്കുകയും ചെയ്തു കൂടിയാണ് പാര്‍ലമെന്‍റ് സമ്മേളനം നിര്‍ത്തലാക്കുകയും അതുപോലെതന്നെ ലോക് ഡൗണിലേക്ക് രാജ്യത്തെ പ്രധാനമന്ത്രി കൊണ്ട് പോവുകയും ചെയ്തത്.

മാര്‍ച്ച് 10 കൂടി സ്ഥിതിഗതികള്‍ മോശമായപ്പോള്‍ കേരളം സ്വന്തമായി നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. കേരളത്തെ മാതൃകയാക്കി ദേശിയ തലത്തില്‍ തീരുമാനമെടുത്തിരുന്നെങ്കില്‍ രോഗവ്യാപനം ഇത്രയേറെ സംഭവിക്കില്ലായിരുന്നു. ലോക് ഡൗണ്‍ പ്രഖ്യാപിച്ച രീതിയും യുക്തിരഹിതമായിരുന്നു എന്ന് ആക്ഷേപമുണ്ട്. നാല് മണിക്കൂര്‍ നോട്ടീസ് നല്‍കിയാണ് പ്രധാനമന്ത്രി രാജ്യത്തെ അടച്ച് പൂട്ടിയത്.
വിദേശങ്ങളിലും മറ്റും യാത്ര ചെയ്യുന്നവര്‍ക്ക് മടങ്ങി വരുന്നതിന് സമയം കൊടുക്കണമായിരുന്നു എന്നാണ് അവര്‍ പറയുന്നത്. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്കും, നാട്ടില്‍ ചികിത്സ വേണ്ടവര്‍ക്കും നേരെ ഉണ്ടായ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്നാണ് ചിലര്‍ ലോക്ഡൗണിനെ വിശേഷിപ്പിക്കുന്നത്.

Also read:  ഐക്യരാഷ്ട്രസഭ പൊതുസഭയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസംഗം ബഹിഷ്കരിച്ച് ഇന്ത്യ

പിഎം കെയര്‍ ഫണ്ട്
എന്തിനായിരുന്നു പിഎം കെയര്‍ ഫണ്ട് എന്ന ചോദ്യത്തിന് ഇപ്പോഴും ഒരു ഉത്തരവും നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചിട്ടില്ല. മാര്‍ച്ച് 28ന് നിലവില്‍ വന്ന പിഎം കെയര്‍ഫണ്ട് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്ന സംവിധാനം നിലവിലുള്ള സമയത്താണ് അടിയന്തര സ്വഭാവത്തോടെ കൂടി പുതിയ ഒരു സംവിധാനം രൂപീകരിക്കുന്നത്. പിഎം കെയര്‍ഫണ്ട് ക്കൈകാര്യം ചെയ്യുന്നതിനായി നാലു പേരാണ് ട്രസ്റ്റ് അംഗങ്ങളായുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ എന്നിവരാണവര്‍.

രാജ്യത്തെ പ്രമുഖ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, പ്രമുഖ വ്യവസായികള്‍ എന്നിവരോട് പി എം കെയര്‍ ഫണ്ടില്‍ അടിയന്തിരമായി പണം നിക്ഷേപിക്കാന്‍ ആഹ്വാനം ചെയ്തത് പ്രധാനമന്ത്രി അടക്കമുള്ള കേന്ദ്ര മന്ത്രിമാരാണ്. സി എസ് ആര്‍ ഫണ്ടുകള്‍ കര്‍ശനമായും പിഎം കെയര്‍ ഫണ്ടില്‍ മാത്രമേ നിക്ഷേപിക്കാവൂ എന്ന സന്ദേശം എല്ലാ പ്രമുഖ വ്യവസായ സ്ഥാപനങ്ങളിലും എത്തി. കോടിക്കണക്കിന് രൂപ അങ്ങിനെ അവിടെ വന്നു എന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. ഈ പണം എന്തു ചെയ്തു എന്നുള്ളത് നാളിതുവരെയായി പുറത്തുവിട്ടിട്ടില്ല. സംശയങ്ങള്‍ പല കോണുകളില്‍ നിന്ന് ഉയര്‍ന്നപ്പോള്‍ ഒരു സ്വകാര്യ ഓഡിറ്റിങ്ങ് കമ്പനിയെ ചുമതല പ്പെടുത്തി. ഏതായിരുന്നു കമ്പനി, ആരായിരുന്നു കമ്പനിയുടെ തലപ്പത്ത് എന്നതാണ് ഏറെ രസകരം.

പിഎം കെയര്‍ ഫണ്ട് ഉപയോഗിച്ച് വിതരണം ചെയ്യുന്ന വെന്‍റിലേറ്റര്‍ എന്ന പേരില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്ന ചിത്രം.
പിഎം കെയര്‍ ഫണ്ട് ഉപയോഗിച്ച് വിതരണം ചെയ്യുന്ന വെന്‍റിലേറ്റര്‍ എന്ന പേരില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്ന ചിത്രം.

സിബിഎസ്ഇ സിലബസ് വെട്ടിച്ചുരുക്കി
കോഡിന് പശ്ചാത്തലത്തില്‍ മാര്‍ച്ച് മുതല്‍ പൂട്ടികിടക്കുന്ന സിബിഎസ്ഇ സ്കൂളുകളിലെ സിലബസ് 30ശതമാനം വെട്ടിച്ചുരുക്കി. 2020 2021 വര്‍ഷത്തെ നാല് മാസത്തെ വിദ്യാഭ്യാസ നഷ്ടം നികത്തുന്നതിന് വേണ്ടിയാണ് സിബിഎസ്ഇ ഇത്തരമൊരു തീരുമാനമെടുത്തത്. ഒന്‍പതാം ക്ലാസ്സ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പാഠ ഭാഗങ്ങളാണ് വെട്ടിച്ചുരുക്കിയത് എന്ന് വകുപ്പ് മന്ത്രി പറഞ്ഞു. സിബിഎസ്ഇ സ്ക്കൂളുകളില്‍ ഇപ്പോള്‍ ഓണ്‍ലൈനായി ക്ലാസുകള്‍ നടക്കുന്നുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് മുതല്‍ പൂട്ടികിടക്കുന്ന സിബിഎസ്ഇ സ്കൂളുകളിലെ സിലബസ് വെട്ടിച്ചുരുക്കിയതില്‍ ഇപ്പോള്‍ വിവാദം തുടങ്ങി. സിറ്റിസണ്‍ഷിപ്പ്, ഫെഡറലിസം, സെക്യുലറിസം, ജിഎസ്ടി തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെട്ട ഭാഗങ്ങള്‍ പാഠഭാഗങ്ങളില്‍ നിന്ന് നീക്കം ചെയ്തത് ശരിയായില്ല എന്നാണ് ഒരു വിഭാഗം ആരോപണവുമായി വന്നിരിക്കുന്നത്. പാഠഭാഗങ്ങളിൽ നിന്ന് നീക്കം ചെയ്യുന്നത് ഒരു ഉന്നത സമിതിയെ നിയമിച്ചു വേണമായിരുന്നു എന്നാണ് ആരോപണം ഉന്നയിക്കുന്നവര്‍ പറയുന്നത്. പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണമാണ് വെട്ടിച്ചുരുക്കല്‍ നടത്തിയതെന്നാണ് വകുപ്പുമന്ത്രി ഇതിന് മറുപടിയായി പറഞ്ഞിരിക്കുന്നത്. 1500ഓളം ശുപാര്‍ശകളാണ് ഈ കമ്മറ്റി സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ചത്. കോവിഡ് കാലത്ത് വിദ്യാഭ്യാസ രംഗത്തും രാഷ്ട്രീയ കളി ഗംഭീരമാണ്.

കോവിഡ് കാലത്തെ അതിര്‍ത്തി തര്‍ക്കം
അതിര്‍ത്തികളില്‍ പ്രധാനമന്ത്രി പോകുന്നതും, സൈനികരെ കാണുന്നതും, അവരെ അതിസംബോധന ചെയ്യുന്നതും പുതിയ ഒരു നടപടിയല്ല. നെഹ്റുവും, ഇന്ദിരയും, രാജീവ് ഗാന്ധിയും, വാജ്പയും, മന്‍മോഹന്‍സിംഗും അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സമയത്ത് തന്നെ സമാനമായ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രമാരുടെ സന്ദര്‍ശനം എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ.് ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പട്ടാള ക്യാമ്പില്‍ പോയി അവര്‍ക്ക് ആവേശം നല്‍കിയത് അഭിനന്ദനാര്‍ഹമാണ്. പക്ഷെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് മുന്‍ പ്രധാനമന്ത്രിമാരാരും ചെയ്യാത്ത കാര്യം എന്ന് പ്രചരണം നടത്തിയത് അല്‍പ്പത്തമായി പോയി. ഇന്ത്യയുടെ അതിര്‍ത്തി അല്ല ലേ എന്നുള്ളത് തിരിച്ചറിയണം. ഇന്ത്യയുടെ അതിര്‍ത്തി സന്ദര്‍ശിക്കുകയും സൈനികരെ കാണുകയും ചെയ്തു എന്നുള്ള ഒരു പച്ചക്കള്ളം സമൂഹത്തില്‍ പ്രചരിപ്പിക്കുവാന്‍ നടത്തിയ ശ്രമം തികച്ചും ബാലിശമായി പോയി എന്നുള്ളതാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. അതിര്‍ത്തിയില്‍ പരിക്കേറ്റ സൈനികരെ ഒരാഴ്ച്ചത്തെ ചികിത്സ കഴിഞ്ഞ് അവധി നല്‍കി സ്വന്തം വീട്ടിലേയ്ക്ക് പറഞ്ഞയച്ചു എന്ന് വാര്‍ത്തയും വന്നു. അതിര്‍ത്തിയിലെ സംഘര്‍ഷം നടന്ന് ഇരുപത് ദിവസത്തിന് ശേഷം ലേയില്‍ എത്തിയ പ്രധാനമന്ത്രി പരിക്കേറ്റ സൈനികരെ സന്ദര്‍ശിച്ചത് കൗതുകമായി.

1959ല്‍ ഇന്ത്യ ദലൈലാമയ്ക്ക് അഭയം കൊടുത്തത് മുതല്‍ ചൈന ഇന്ത്യയെ നോട്ടമിട്ടതാണ്. അക്കാലത്ത് തന്നെ ചൈന ലഡാക്കിന് മേല്‍ അവകാശം ഉന്നയിച്ചിട്ടുണ്ട്. കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീര്‍പ്പ് കല്‍പ്പിച്ച് യുദ്ധം ഒഴിവാക്കാം എന്ന നിലപാടിലായിരുന്നു നെഹ്റു. അതേ തന്ത്രം തന്നെയാണ് മോദിയും ഇപ്പോള്‍ എടുത്തിരിക്കുന്നത്. നെഹ്റു അന്ന് പരാജയപ്പെടുകയുണ്ടായി. നെഹ്റുവിനെ പോലെ തന്നെ സൈനിക താത്പര്യങ്ങളെക്കാള്‍, സാമ്പത്തിക താത്പര്യങ്ങള്‍ക്കാണ് നരേന്ദ്ര മോദിയും പ്രാധാന്യം കാണുന്നത്. അതിര്‍ത്തിയില്‍ നടന്ന സംഭവങ്ങള്‍ രാഷ്ട്രീയപരമായും, സൈനീകപരമായും ശരിയായ രീതിയിലായിരുന്നില്ല എന്ന് വ്യാപകമായി ചര്‍ച്ചയായിട്ടുണ്ട്.

Also read:  രാജ്യത്ത് കോവിഡ് കേസുകൾ പെരുകുന്നു; മോദിയെ വിമർശിച്ച് സാമ്‌ന
ഡോക്ടര്‍ ശശി തരൂര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്ക് വെച്ച ചിത്രം.

കോവിഡ് കാലത്ത് തലക്കെട്ടുകളില്‍ നിറയുക എന്നുള്ള ലക്ഷ്യം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഉണ്ടായി എന്നുള്ള കാര്യം എടുത്തു പറയേണ്ട ഒന്നാണ്. തന്ത്രപരമായി നടപടിയെടുക്കേണ്ട അതിര്‍ത്തി പ്രശ്നങ്ങള്‍ വഷളാക്കുന്നതിന് മാത്രമേ പ്രധാനമന്ത്രിയുടെ നിലപാടുകള്‍ കൊണ്ട് കഴിഞ്ഞുള്ളൂ. വിദേശകാര്യ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വ്യക്തികള്‍ തന്നെയാണ് ഇങ്ങനെ ചൂണ്ടിക്കാട്ടുന്നത്. ഏറ്റവും കൂടുതല്‍ തവണ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രി എന്ന പേര് നരേന്ദ്രമോഡിക്കാണ് ഉള്ളത്. പക്ഷെ, ചൈനയുമായുള്ള അതിര്‍ത്തി പ്രശ്നം ഇപ്പോഴും ഒരു കീറാമുട്ടിയായി നിലനില്‍ക്കുന്നു. പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ മകളുടെ കല്യാണത്തിന് ക്ഷണിക്കാതെ പങ്കെടുത്ത പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. പാകിസ്ഥാനുമായി സൗഹൃദം രൂപീകരിക്കാനുള്ള ശ്രമം പാളി പോയതായി പിന്നീടുള്ള സംഭവവികാസങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നേപ്പാളുമായി സൗഹൃദം പങ്കിട്ട് നരേന്ദ്രമോഡിക്ക് തിരിച്ചടിയാണ് ഈ കോവിഡ് കാലത്ത് ലഭിച്ചത്. ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത് നയതന്ത്ര രംഗത്ത് പൂര്‍ണ പരാജയമായിരുന്നു നരേന്ദ്രമോഡി എന്നുള്ളത് തന്നെയാണ്. കൂടുതല്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചത് കൊണ്ടോ, ലോകനേതാക്കളുമായി ഹസ്തദാനം നടത്തിയതുകൊണ്ടോ നയതന്ത്ര രംഗത്ത് മികച്ച പ്രകടനം കാണിക്കുവാന്‍ സാധിക്കില്ല.

കൊറോണ കാലത്തെ തമാശകള്‍
കൊറോണ ഭീതിപ്പെടുത്തുന്ന വാര്‍ത്തകളാണ് നമുക്ക് നല്‍കുന്നത്. ഇതിനിടയില്‍ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങള്‍ തമാശയാണ്. കേരളത്തിലെ പ്രതിപക്ഷ നേതാക്കളുടെ പ്രസ്താവന ദേശിയ മാധ്യമങ്ങള്‍ വരെ കൊറോണ തമാശയായി കാണുന്നു. അതേ സമയം ഡല്‍ഹിയില്‍ നിന്ന് എല്ലാദിവസവും ഓരോ പ്രസ്ഥാവനകളിറക്കി കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുടെ പത്രസമ്മേളനം ഒരു ഹാസ്യ കലാ പ്രകടനം ആയി മാത്രമാണ് മാധ്യമ ലോകം കണ്ടത്. യുക്തിക്ക് നിരക്കാത്ത കാര്യങ്ങളാണ് അദ്ദേഹം പത്രക്കാരോട് പറയുന്നത് എന്ന് അദ്ദേഹത്തിന് പോലും മനസിലാകുന്നല്ലെങ്കിലും, ബിജെപി നേതാക്കള്‍ക്ക് കൃത്യമായി മനസിലായി. ലോകം മുഴുവന്‍ കേരളത്തെ മാതൃകയാക്കണം എന്നത് തീര്‍ത്തും അസ്വസ്ഥമാക്കുന്നതാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കാരണം. മലയാളികള്‍ക്ക് കേന്ദ്രത്തില്‍ സ്ഥാനമുണ്ടെന്ന് വരുത്താനാണോ കേന്ദ്ര സഹമന്ത്രിയുടെ ശ്രമമെന്ന് അറിയില്ല.

ജനങ്ങളെ പറ്റിക്കുന്ന വിപണി
ഇപ്പോള്‍ രാജ്യമെങ്ങും തെര്‍മല്‍ മീറ്റര്‍ ഒരു താരം തന്നെയാണ്. ഹോസ്പിറ്റലിലും, പോലീസ് സ്റ്റേഷനിലും എന്നു വേണ്ട വിമാന താവളമായാലും, റെയില്‍വേ സ്റ്റേഷനായാലും, കടകളിലും തെര്‍മല്‍ മീറ്ററുകള്‍ കര്‍ശനമാണ്. കൊറോണയുടെ മുഖ്യ ലക്ഷണങ്ങളിലൊന്ന് പനിയാണ്. മനുഷ്യന്‍റെ താപനില അളക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. ഡല്‍ഹിയിലെ എന്നല്ല വടക്കേ ഇന്ത്യയിലെ താപനില പലപ്പോഴും 45 ഡിഗ്രിയില്‍ മുകളിലായിരിക്കും. വിപണിയില്‍ ഇപ്പോള്‍ ഒരു ഡസനിലേറെ കമ്പനികളുടെ തെര്‍മ്മല്‍ മീറ്ററുകളാണ് വിപണിയിലുള്ളത്. വിപണിയിലുള്ള തെര്‍മ്മല്‍ മീറ്ററുകളില്‍ പലതും ചൈനീസ് കളിപ്പാട്ടം പോലാണെന്ന് ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർ ചൂണ്ടി കാണിക്കുന്നു. നിലവാരമുള്ള തെര്‍മ്മല്‍ മീറ്ററുകളുടെ വിലയേക്കാള്‍ വലിയ വിലക്കുറവാണ് ഇത്തരം തെര്‍മ്മല്‍ മീറ്ററുകള്‍ക്ക് ഈടാക്കുന്നത്. ഡല്‍ഹിയിലെ മിക്ക ആശുപത്രികളിലേയ്ക്കും ആരോഗ്യ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന സിഗ്മ മെഡിക്കല്‍ ഡയാഗ്നിസിസ് ഉടമ അനില്‍കുമാര്‍ പന്ത്രണ്ട് തരം തെര്‍മ്മല്‍ മീറ്റര്‍ കാണിച്ചു. വ്യത്യസ്ഥ ഉത്തരങ്ങള്‍ ഇവ തരുന്നു എന്നത് തിരിച്ചറിഞ്ഞത് ഞെട്ടലോടാണ്.

തെര്‍മല്‍ സ്ക്കാനര്‍ പോലെ മാസ്കുകള്‍ക്ക് വന്‍ വില്‍പ്പനയാണ്. മാസ്കണിയാതെ ജനങ്ങള്‍ വരുന്ന ഒരു വര്‍ഷം പുറത്തിറങ്ങരുതെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. 10,000 രൂപ വരെ പിഴ ചുമത്താവുന്ന കുറ്റമാണ് മാസ്ക്കില്ലാതെ പുറത്തിറങ്ങുന്നത്. ഇപ്പോള്‍ വിപണിയില്‍ വ്യാജ പതിപ്പുകളുടെ പ്രളയമാണ് ഉള്ളത്. തിരുപ്പൂരില്‍ റെഡിമേഡ് വസ്ത്ര നിര്‍മ്മാണ യൂണിറ്റില്‍ നിന്ന് വ്യത്യസ്ഥ നിറങ്ങളില്‍ മാസ്കുകള്‍ നിര്‍മ്മിക്കപ്പെടുന്നു. എന്തിനാണ് മാസ്ക് ധരിക്കേണ്ടത് എന്ന് പോലും ആരും ആലോചിക്കുന്നില്ല. ജനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്ന സര്‍ജിക്കല്‍, തുണി മാസ്കുകള്‍ കൊണ്ട് നിലവിലെ കോവിഡ് പ്രതിരോധം നടക്കില്ലെന്ന് അനില്‍ കുമാര്‍ തറപ്പിച്ച് പറയുന്നു. തൂവാലയോ, ഷോളോ ഉപയോഗിക്കുന്നതാണ് അതിനേക്കാള്‍ സുരക്ഷിതം. എന്‍ 95 എന്ന മുദ്രണവുമായി മാര്‍ക്കറ്റുകളില്‍ വരുന്നതില്‍ ഒട്ടേറെ വ്യാജ പതിപ്പുണ്ട്. അഞ്ച് ലെയര്‍ ഉള്ള 3 എം കമ്പനിയുടേതാണ് യഥാര്‍ത്ഥ എന്‍ 95 മാസ്ക്കുകള്‍. അതിപ്പോള്‍ കിട്ടാനുമില്ല.

സാനിറ്റയ്സറിന്‍റെ വിപണിയാണ് മറ്റൊരു തട്ടിപ്പ്. കൊറോണ ഭീതിയില്‍ സാനിറ്റയ്സ് ചെയ്യ്ത വണ്ടികള്‍ തുടര്‍ച്ചയായി കത്തുന്ന റിപ്പോര്‍ട്ടുകള്‍ വരുന്നു. സാനിറ്റയ്സറില്‍ സ്പിരിറ്റിന്‍റെ അംശം കൂടുതലുള്ളത് എളുപ്പത്തില്‍ തീ പിടിക്കാന്‍ കാരണമാകുമെന്നാണ് പറയുന്നത്. കാറിനുളളില്‍ പെര്‍ഫ്യൂം അടിക്കുന്നത് പോലും സുരക്ഷിതമല്ല. കൈകളില്‍ തേയ്ക്കുന്ന ചില സാനിറ്റയ്സര്‍ അപകടകാരിയാണെന്ന് ആരോഗ്യ രംഗത്തുള്ളവര്‍ മുന്നറിപ്പ് നല്‍കുന്നു. സാനിറ്റയ്സര്‍ തേച്ചതിന് ശേഷം ഉടന്‍ അടുക്കളയില്‍ തീയുടെ സമീപം പോകുന്നതു വഴി ഉണ്ടായ അപകടം പലതും ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഡല്‍ഹിയില്‍ കോവിഡ് കാലത്തിന് മുന്‍പ് ഇരുപതോളം കമ്പനികള്‍ മാത്രമാണ് സാനിറ്റയ്സര്‍ നിര്‍മ്മിച്ച് വിതരണം ചെയ്തിരുന്നത്. കോവിഡിന് ശേഷം എഴുന്നൂറ്റി അന്‍പതോളം കമ്പനികളാണ് ഡല്‍ഹിയില്‍ മാത്രം സാനിറ്റയ്സര്‍ നിര്‍മ്മാണ രംഗത്തുള്ളത്. പ്രൊപ്പനോള്‍ എന്ന സ്പിരിറ്റുപയോഗിച്ചാണ് യഥാര്‍ത്ഥത്തില്‍ സാനിറ്റയ്സര്‍ ഉണ്ടാക്കുന്നത്. പക്ഷെ, ഇപ്പോള്‍ വളരെ ചിലവ് കുറവുള്ള സ്പിരിറ്റുപയോഗിച്ച് ഒരു ആരോഗ്യ മാനദണ്ഡങ്ങളും പിന്തുടരാതെയാണ് സാനിറ്റയ്സര്‍ വ്യാപകമായി നിര്‍മ്മിക്കുന്നത്.

സാനിറ്റയ്സര്‍ ഉപയോഗിക്കുമ്പോള്‍ കൈകള്‍ പൊള്ളുന്നതായും, ചൊറിയുന്നതായും, തീപിടിക്കുന്നതുമായുള്ള വ്യാപക പരാതികള്‍ ഉയരുന്നത് ഇത്തരം വ്യാജന്‍മാരെ ഉപയോഗിച്ചത് കൊണ്ടാണ്. യഥാര്‍ത്ഥ സാനിറ്റയ്സര്‍ ഉപയോഗിച്ചാല്‍ ഒരിക്കലും ഇത്തരം പരാതികള്‍ ഉണ്ടാകില്ല.

Also read:  ഓക്‌സിജന്‍ തടസപ്പെടുത്തവരെ തൂക്കിക്കൊല്ലാന്‍ മടിക്കില്ല, ആരെയും വെറുതെ വിടില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

പട്ടിണിയും, വിലക്കയറ്റവും.
ജനങ്ങളുടെ കയ്യില്‍ ജീവിക്കാനുള്ള പണമില്ല. ആയിരകണക്കിന് ജനങ്ങള്‍ക്കാണ് ജോലി നഷ്ടപ്പെട്ടിരിക്കുന്നത്. ജോലി ഉള്ളവര്‍ക്ക് തന്നെ മുന്‍പത്തെ പോലെ വരുമാനമില്ല. ശബളം വെട്ടിച്ചുരുക്കിയിരിക്കുന്നു. ദിവസകൂലിക്ക് ജോലി ചെയ്യുന്ന മിക്കവർക്കും ജോലി നഷ്ടപ്പെട്ടിരിക്കുന്നു. അവര്‍ക്ക് മുന്നിലൂടെ പണം സ്വരൂപിച്ച് വെച്ച ചിലര്‍ മുന്തിയ വാഹനങ്ങളില്‍ പോകുമ്പോള്‍ സ്വഭാവികമായും മാനസിക സംഘര്‍ഷമുണ്ടാകും. രാജ്യത്തെ സുരക്ഷയ്ക്ക് മങ്ങലേല്‍ക്കുന്ന കൊള്ളയും, മോഷണവും പെരുകാനുള്ള സാധ്യത തള്ളി കളയരുത്. സാഹച്യങ്ങളാണ് ആളുകളെ ഇത്തരത്തില്‍ മോഷ്ടാക്കളാക്കുന്നത്. കൊള്ളയും, മോഷണവും പരിചിതമല്ലാത്ത അവര്‍ അതിന് മുതിരുന്നത് കുടുംബത്തിന്‍റെ പട്ടിണി മാറ്റാനാകും. പിടിച്ച് പറിയും, അതിന്‍റെ പ്രത്യാഘാതമായി കൊലപാതകങ്ങളും ഉണ്ടാകും. മാനസിക പിരമുറുക്കം ആത്മഹത്യകളിലേയ്ക്കും വിരല്‍ ചൂണ്ടുന്നു.

രാജ്യത്തുണ്ടായ വിലക്കയറ്റം കൊറോണ കാലത്ത് ജനങ്ങളെ എത്രമാത്രം കഷ്ടപ്പെടുത്തി എന്നത് വര്‍ത്തമാനകാല നേര്‍ക്കാഴ്ചയാണ്. ലോക വിപണിയില്‍ ക്രൂഡോയിലിന് വില കുറയുന്ന അവസരത്തില്‍ പെട്രോളിനും ഡീസലിനും ദിവസവും 50 പൈസ വെച്ചാണ് ഇന്ത്യയില്‍ വര്‍ദ്ധിച്ചു കൊണ്ടിരുന്നത്. പാചകവാതത്തിന്‍റെ വിലയും വര്‍ദ്ധിപ്പിച്ചത് കൊറോണ കാലത്താണ്. ഇത് നേരിട്ട് രാജ്യത്തെ എല്ലാ ജനങ്ങളെയും ബാധിക്കുമെന്ന കാര്യമാണെന്നത് വ്യക്തമാണ്. പെട്രോളിയം മന്ത്രി പറഞ്ഞത് ഇന്ധന വില വര്‍ദ്ധന സാധാരണ ജനങ്ങളെ ബാധിക്കില്ല എന്ന നിരുത്തരവാദ പരമായ പ്രസ്താവന യായിരുന്നു.

എല്ലാവരുടേയും പട്ടിണി മാറ്റാനുള്ള ഭക്ഷ്യധാന്യങ്ങളുണ്ടെന്നാണ് ഭരണകര്‍ത്താക്കള്‍ പറയുന്നത്. പക്ഷെ അത് പാവങ്ങളില്‍ എത്തി ചേരുന്നില്ല. ദാരിദ്ര്യം രാജ്യമാകെ പടര്‍ന്ന് പന്തലിക്കും. ദാരിദ്ര്യത്തിന്‍റെ അവസാനം പട്ടിണി മരണങ്ങളാണ്. അത് ഇപ്പോള്‍ തന്നെ രാജ്യത്ത് തുടങ്ങി കഴിഞ്ഞിരിക്കുന്നു. കേവിഡ് മരണം പോലെ പട്ടിണി മരണങ്ങളുടെ കണക്കുകള്‍ വരാനിരിക്കുന്നു. ഇത് കൂടാതെ സ്വന്തം ഗ്രാമങ്ങളിലേയ്ക്ക് നിവര്‍ത്തി കേടുകൊണ്ട് പാലായനം ചെയ്യുന്ന പാവങ്ങള്‍ മരിച്ചു വീഴുന്നതിന്‍റെ ക്യത്യമായ കണക്ക് ലഭ്യവുമല്ല.

ലോക് ഡൗണ്‍ എടുത്ത് മാറ്റിയാലും ഇല്ലെങ്കിലും ഇന്ത്യ അഭിമുഖീകരിക്കേണ്ടത് വലിയ മരണ കണക്കുകളാണ്. പട്ടിണി മരണം ഒഴിവാക്കുന്നതിനാണ് ലോക് ഡൗണില്‍ ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാരുകള്‍ നിര്‍ബന്ധിതരാകുന്നത്. സ്വയം സംരക്ഷണം ഏറ്റെടുത്തില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കേണ്ടി വരുമെന്ന് വരും ദിവസങ്ങള്‍ തെളിയിക്കും. പ്രായമായവരും, മറ്റ് അസുഖങ്ങളുള്ളവരും പ്രത്യേകം ശ്രദ്ധിക്കേണ്ട ദിവസങ്ങളാണ് വരുന്നത്. സ്വയം ശീലങ്ങള്‍ മാറ്റി മരണ നിരക്ക് കുറയ്ക്കേണ്ടത് ജനങ്ങളാണ്.

കൊറോണയുടെ ഭീതിയുടെ കാലത്ത് അത് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് വ്യഭിചാരമേഖലയില്‍ ജീവിച്ചിരുന്ന ലൈംഗിക തൊഴിലാളികളാണ്. പതിനായിരക്കണക്കിന് ഇത്തരം സ്ത്രീകളും പുരുഷന്‍മാരും രാജ്യത്തിന്‍റെ വിവിധ പട്ടണങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പറയുന്നത്. എച്ച്ഐവി എയ്ഡ്സ് രോഗ ഭീതിയുടെ കാലത്തും ഇവര്‍ പട്ടിണിയിലേയ്ക്ക് പോയിരുന്നു. വരുന്ന രണ്ടു വര്‍ഷം ഈ മേഖലയില്‍ വലിയ ആത്മഹത്യകളും മറ്റും നടക്കുവാനുള്ള സാധ്യതകള്‍ വലുതാണ്.
ഇവരെ ഈ മേഖലയില്‍ നിന്നും രക്ഷിച്ച് പുതുജീവിതം നല്‍കുവാനും, മാനസിക പിരിമുറുക്കത്തില്‍ നിന്ന് രക്ഷിക്കാനും രാജ്യത്തെ ഒട്ടേറെ എന്‍ജിഒകള്‍ പ്രവര്‍ത്തനം തുടങ്ങിയതായി വര്‍ഷങ്ങളായി ഇവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ സഖി ജോണ്‍ പറയുന്നു.

കഴിഞ്ഞ മൂന്ന് മാസമായി രാജ്യത്തെ ആരാധനാലയങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. പക്ഷേ അതുകൊണ്ട് ജനങ്ങളിലെ ഭക്തി ഒട്ടും കുറഞ്ഞു പോയിട്ടുമില്ല. സര്‍ക്കാര്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ ജൂണ്‍ 8 മുതല്‍ അനുമതി നല്‍കി. പക്ഷെ ഭക്തര്‍ വീടുകളില്‍ തന്നെ പ്രാര്‍ത്ഥന നടത്തി. ആരാധനാലയങ്ങള്‍ തുറക്കുന്നതിനെ ഭക്തര്‍ തന്നെ എതിര്‍ക്കുന്ന അപൂര്‍വ്വ കാഴ്ച്ചയും കാണുവാന്‍ സാധിച്ചു. ആരാധനാലയങ്ങളില്‍ പ്രവേശിക്കാന്‍ വളരെ കുറച്ച് പേര്‍ മാത്രമേ തയ്യാറായുള്ളൂ. ജനങ്ങള്‍ പൊതു ഇടങ്ങളില്‍ പോകുവാന്‍ മടിക്കുന്നു. നൂറുകണക്കിനാളുകള്‍ വന്നിരുന്ന ആള്‍ദൈവങ്ങളുടെ സമീപത്തേക്ക് ഇപ്പോള്‍ ഭക്തജനങ്ങള്‍ ചെല്ലുന്നില്ല. താന്‍ കൈകളില്‍ ചുംബിച്ചാല്‍ കൊറോണ വൈറസ് വരില്ലെന്ന് പ്രഖ്യാപിച്ച മധ്യപ്രദേശിലെ അസ്ലം എന്ന ആള്‍ ദൈവം കോവിഡ് പിടിപെട്ടാണ് അടുത്ത കാലത്ത് അന്തരിച്ചത്.

ഇതിനിടയില്‍ നരേന്ദ്ര മോദിയുടെ പരാജയങ്ങള്‍ കുട്ടികള്‍ക്ക് പഠനവിഷയമാക്കാം എന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചത് വാര്‍ത്തയായി. നോട്ട് നിരോധനം, ജിഎസ്ടി, കൊറോണ പ്രതിരോധം എന്നിവയാണ് മൂന്ന് പരാജയങ്ങള്‍. കൊറോണ വയറസ് ജാതിയോ മതമോ, രാഷ്ട്രീയമോ, പ്രവാസിയോ, വിദേശിയോ, അഭയാര്‍ത്ഥിയോ, സ്വദേശിയോ, മാംസാഹാരിയോ, സസ്യാഹാരിയോ എന്ന് നോക്കിയല്ല പ്രവേശിക്കുന്നത്. കൊറോണ വയറസില്‍ നിന്ന് നമ്മള്‍ രക്ഷപെടണമെങ്കില്‍, നാടിനെ രക്ഷിക്കണമെങ്കില്‍ നമ്മള്‍ തന്നെ തീരുമാനിക്കണം. അനാവശ്യ യാത്രകളും സന്ദര്‍ശനങ്ങള്‍ ഒഴിവാക്കിയും, സ്വയം ശുചിത്വം പാലിച്ചും, സാമൂഹ്യ അകലം പാലിച്ചും നമുക്കത് സാധിക്കും.

Related ARTICLES

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കൃത്യമല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി ∙ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തെറ്റായതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചില വ്യക്തികള്‍ ഈ വിവരം പങ്കുവച്ചിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്നും, പ്രസിദ്ധീകരിച്ച

Read More »

18 വർഷത്തിനുശേഷം ഇന്ത്യ-കുവൈത്ത് വിമാനസീറ്റുകൾക്കുള്ള ക്വോട്ട വർധിപ്പിക്കുന്നു

ന്യൂഡൽഹി ∙ 18 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാനസർവീസുകൾക്കായുള്ള സീറ്റുകളുടെ ക്വോട്ട വർധിപ്പിക്കാൻ ധാരണയായി. ഇന്ത്യ-കുവൈത്ത് എയർ സർവീസ് കരാർ പ്രകാരം നിശ്ചയിച്ചിരുന്ന ആഴ്ചയിലെ സീറ്റുകളുടെ എണ്ണം നിലവിൽ 12,000 ആയിരുന്നു.

Read More »

അഹമ്മദാബാദ് അപകടം ശേഷം എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ഭാഗികമായി പുനരാരംഭിക്കും

ദുബായ് / ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടംതുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്ന എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ ഭാഗികമായി പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ജൂൺ 12-ന് എഐ171

Read More »

ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘത്തിന്റെ ഔദ്യോഗിക സന്ദർശനം

ജിസാൻ ∙ ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അംഗങ്ങളും ചേർന്ന സംഘം ഔദ്യോഗിക സന്ദർശനം നടത്തി. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാനും അതിന് പരിഹാരം കാണാനുമായിരുന്നു സന്ദർശനം. സെൻട്രൽ

Read More »

കൂടുതൽ ശക്തരാകാൻ സൈന്യം; കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ₹1981.90 കോടിയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളുമാണ് വാങ്ങാൻ കരാർ നൽകിയതെന്ന് കേന്ദ്രസർക്കാർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. Also

Read More »

ഇറാൻ-ഇസ്രയേൽ സംഘർഷം: ചർച്ചയിലൂടെ പ്രശ്നപരിഹാരം തേടണമെന്ന് ഇന്ത്യയും യുഎഇയും

അബുദാബി : ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുമെങ്കിൽ അതിന്റെ ദൗർഭാഗ്യകരമായ പ്രത്യാഘാതങ്ങൾ തടയേണ്ടത് അത്യാവശ്യമാണെന്ന മുന്നറിയിപ്പുമായി ഇന്ത്യയും യുഎഇയും. ഈ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ

Read More »

അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ₹6 കോടി സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

അബുദാബി/അഹമ്മദാബാദ്: രാജ്യത്തെ സങ്കടത്തിലാഴ്ത്തിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ബി.ജെ. മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളും ഡോക്ടർമാരും ഉള്‍പ്പെടെയുള്ളവരുടെ കുടുംബങ്ങൾക്കായി മൊത്തം ആറുകോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് പ്രമുഖ ആരോഗ്യ സംരംഭകനും

Read More »

ഇസ്രയേലിൽ ഇന്ത്യക്കാർ സുരക്ഷിതർ; ഇറാനിൽ 1,500ലധികം വിദ്യാർത്ഥികൾ അനിശ്ചിതത്വത്തിൽ

ജറുസലം/ന്യൂഡൽഹി : ഇസ്രയേലിലെ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ടെൽ അവീവിലെ ഇന്ത്യൻ എംബസി അറിയിച്ചു. സ്ഥിതിഗതികൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കപ്പെടുന്നു, എല്ലാ മേഖലകളിലെയും പൗരന്മാരുമായി നിരന്തര സമ്പർക്കം പുലർത്തുന്നതായും എംബസി വ്യക്തമാക്കി. അടിയന്തിര സഹായത്തിനായി 24

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »