ദോഹ: ഗ്രാഫിറ്റേഴ്സ് ക്രീയേറ്റിവ് കമ്പനി നേതൃത്വത്തിൽ ഖത്തറിലെ ഏറ്റവും വലിയ ഇൻഡോർ ഫുഡ് ഫെസ്റ്റിവൽ ജനുവരി 16,17, 18 തീയതികളിൽ ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ‘ഫീസ്റ്റ് ആൻഡ് ബീറ്റ്സ് മെഗാ ഫുഡ് ഫെസ്റ്റിവൽ എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.പ്രവേശനം സൗജന്യമാണ്. 50 റിയാലിന് മുകളിലുള്ള ബില്ലുകൾക്ക് ലഭിക്കുന്ന കൂപ്പൺ നറുക്കെടുപ്പിലൂടെ സ്മാർട്ട് ഫോൺ അടക്കമുള്ള സമ്മാനങ്ങൾ നൽകും. സമാപനദിവസം നറുക്കെടുപ്പിലൂടെ മെഗാ സമ്മാനം നൽകും. കുടുംബസമേതം ആസ്വദിക്കാൻ കലാവിരുന്നുകളും, ഗെയിമുകളും ഒരുക്കിയിട്ടുണ്ട്.
ഉച്ചക്ക് 12 മുതൽ രാത്രി 12വരെയാണ് ഫെസ്റ്റിവലിന്റെ സമയക്രമം. 16ന് ഉച്ചക്ക് മൂന്നിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ വിവിധ മന്ത്രാലയം പ്രതിനിധികളും ഇന്ത്യൻ എംബസി അംഗങ്ങളും പങ്കെടുക്കും. വിവിധ രാജ്യങ്ങളിലെ കമ്യൂണിറ്റി പ്രതിനിധികളും പങ്കെടുക്കും. ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിൽ നടന്ന വാർത്തസമ്മേളനത്തിൽ പ്രോഗ്രാമിന്റെ ലോഗോ പ്രകാശനം നടന്നു.ഗ്രാഫിറ്റേഴ്സ് ക്രീയേറ്റിവ് കമ്പനി ഫൗണ്ടർ ആൻഡ് സി.ഇ.ഒ മുഹമ്മദ് സാലിഹ്, എക്സി.ഡയറക്ടർ മിതാഷ് മുഹമ്മദ്, ക്യു.എൻ.സി.സി സീനിയർ സെയിൽസ് മാനേജർ ആദിൽ ടാറച്ച്, ഇവന്റസ് കോഓഡിനേറ്റർ ക്രിസ്റ്റിന വില്യംസ് എന്നിവർ പങ്കെടുത്തു.
