സലാല : പ്രവാസികള്‍ക്ക് ആശ്വാസമായി സലാലയില്‍ നടന്ന ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ ക്യാംപ്. സോഷ്യല്‍ ക്ലബ് ഹാളില്‍ നടന്ന ക്യാംപില്‍ സലാലയിലും സമീപ പ്രദേശങ്ങളിലുമുള്ള നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്തു.വിവിധ വിഷയങ്ങള്‍ ഉന്നയിക്കുകയും ഇന്ത്യന്‍ എംബസിയുടെ സഹായം ആവശ്യമായ കാര്യങ്ങള്‍ എംബസി അധികൃതരെ അറിയിക്കുകയും ചെയ്തു. രാവിലെ 08.30ന് ആരംഭിച്ച ക്യാംപ് വൈകിട്ട് 04.30 വരെ തുടര്‍ന്നു.
വൈകുന്നേരം 5:30ന് ആരംഭിച്ച ഓപ്പണ്‍ ഹൗസ് ഏഴ് മണി വരെ തുടര്‍ന്നു. ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗ് നേതൃത്വം നല്‍കി. കോണ്‍സുലാര്‍ ഏജന്റ് , ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഭാരവാഹികള്‍, വിവിധ സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഓപ്പണ്‍ഹൗസില്‍ ദോഫാറിലെ പ്രവാസി സമൂഹത്തില്‍ നിന്നുള്ള പ്രതിനിധികള്‍ വിവിധ വിഷയങ്ങള്‍ അംബാസഡറുടെ ശ്രദ്ധയില്‍ പെടുത്തി.
