ജിദ്ദ : സൗദിയിലെ കിഴക്കൻ പ്രവിശ്യ അൽഖോബാറിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഇതിൽ പൊലീസിന്റെ പിടിയിൽ നിന്നും കടന്നു കളഞ്ഞ് ട്രാഫിക് സിഗ്നനിൽ ഭിക്ഷയാചിക്കുന്നതിനിടെയാണ് പിടികൂടിയത്.രണ്ടാമത്തെയാൾ വാഹനങ്ങളുടെ ഗ്ലാസ് കഴുകി ഡ്രൈവർമാരിൽ നിന്നും പണം കൈപ്പറ്റുന്നത് നിരീക്ഷിച്ച പൊലീസ് സംഭവസ്ഥലത്ത് വച്ച് ഇയാളെ പിടികൂടുകയായിരുന്നു. അൽഖോബാറിൽ തന്നെ സമാനമായ മറ്റൊരു സംഭവത്തിൽ, പള്ളിയിൽ ഭിക്ഷയാചിച്ചുകൊണ്ടിരുന്ന ബംഗ്ലദേശ് സ്വദേശിയും അറസ്റ്റിലായി.











