തിരുവനന്തപുരം: സ്വർണക്കടത്തിൽ ബിജെപിക്കാണ് പങ്കുള്ളതെന്ന് മന്ത്രി ഇ. പി ജയരാജൻ. സർക്കാരിനെ കരിവാരി തേക്കാനുള്ള ശ്രമം ആണ്. സർക്കാരിന് സ്വർണക്കടത്തുമായി യാതൊരു ബന്ധവുമില്ലെന്ന് മന്ത്രി പറഞ്ഞു.
കസ്റ്റംസ് അന്വേഷിക്കുന്ന പ്രതി സന്ദീപ് നായർക്ക് ബിജെപി ബന്ധമുണ്ട്. കുറ്റവാളികൾക്കെതിരെ നടപടിയെടുക്കേണ്ടത് കേന്ദ്രമാണ്.കസ്റ്റംസ് സമഗ്ര അന്വേഷണം നടത്തി എല്ലാ വശങ്ങളും കണ്ടെത്തണമെന്ന് ഇ പി ജയരാജൻ പറഞ്ഞു.
Also read: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു; മുഖ്യമന്ത്രി; കൈമാറിയ ഫയല്‍ ഗവര്‍ണര്‍ മടക്കി
കോവിഡിനെതിരായ പോരാട്ടത്തിൽ കേരള സർക്കാരിന്റെ ഉദ്യമം വിജയത്തിലാണ്. സർക്കാരിന്റെ ജനപ്രീതിയിൽ പ്രതിപക്ഷ നേതാക്കൾ വിളറിപൂണ്ടിരിക്കുകയാണെന്നും ഇ പി ജയരാജൻ പറഞ്ഞു.












