കാസർകോഡ് ഇന്നലെ മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. മൊഗ്രാൽപുത്തൂർ സ്വദേശി അബ്ദുൽ റഹ്മാനാണ് മരണശേഷം കോവിഡ് സ്ഥിരീകരിച്ചത്.
കർണാടകയിലെ ഹൂബ്ലിയിൽ നിന്ന് ഇന്നലെ രാവിലെയാണ് എത്തിയത്. ഗുരുതരാവസ്ഥയിലായിരുന്ന അബ്ദുൾ റഹ്മാനെ ആംബുലൻസിലാണ് തലപ്പാടിയിൽ എത്തിച്ചത്. അവിടെ നിന്നും ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.