അബുദാബി : ഓഹരി വിൽപനയിലൂടെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് 15000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട ലുലു റീട്ടെയ്‌ലിന്റെ ഓഹരികൾക്കായി നിക്ഷേപകർ മാറ്റിവച്ചത് 3 ലക്ഷം കോടി രൂപ!. എം.എ. യൂസഫലി എന്ന സംരംഭകനിലും ലുലു എന്ന ബ്രാൻഡിലും ജിസിസി രാജ്യങ്ങൾ അർപ്പിച്ച വിശ്വാസത്തിന്റെ നേർചിത്രമാണിത്. 82,000 പേരാണ് ഓഹരികൾ ബുക്ക് ചെയ്തത്– 25 ഇരട്ടി അപേക്ഷകർ. അബുദാബി എക്സ്ചേഞ്ചിന്റെ ചരിത്രത്തിൽ ആദ്യമാണിത്. ആവശ്യക്കാർ ഏറിയതോടെ വിൽക്കാനുദ്ദേശിച്ച ഓഹരി വിഹിതം 25ൽ നിന്ന് 30 ശതമാനമായി ഉയർത്തി. ഏറ്റവും ഉയർന്ന തുകയായ 2.04 ദിർഹം വിലയായി നിശ്ചയിച്ചു.
