വിശാഖപട്ടണത്ത് വിഷവാതകം ചോര്‍ന്ന് 12 പേര്‍ മരിച്ച സംഭവത്തില്‍ കമ്പനി സിഇഒ ഉള്‍പ്പടെ 11 പേര്‍ അറസ്റ്റില്‍. കമ്പനി സിഇഒയും രണ്ട് ഡയറക്ടര്‍മാരും എട്ട് ഉദ്യോഗസ്ഥരുമാണ് അറസ്റ്റിലായത്. വിഷവാതക ചോര്‍ച്ചയെ കുറിച്ച് അന്വോഷിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച ഹൈ പവര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമരര്‍പ്പിച്ചതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ്. എല്‍ ജി പോളിമര്‍ കെമിക്കല്‍ പ്ലാന്റ് കുറ്റക്കാരെന്ന് ഹൈ പവര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കെമിക്കല്‍ പ്ലാന്റില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്താതാണ് വാതകചോര്‍ച്ചയ്ക്ക് കാരണം. കമ്പനിയുടെ അശ്രദ്ധമൂലമാണ് അപടകടമുണ്ടായതെന്നും സമിതി സര്‍ക്കാരിനെ അറിയിച്ചു.
മെയ് ഏഴിനാണ് വിശാഖപട്ടണത്തെ വെങ്കടപുരത്തിലെ എല്‍ജി പോളിമര്‍ കെമിക്കല്‍ പ്ലാന്റില്‍ വിഷവാതക ചോര്‍ച്ച ഉണ്ടായത്. പ്ലാന്‍റിലെ എം 6 ടാങ്കിൽ നിന്ന് സ്റ്റെറൈൻ വാതകമാണ് ചോർന്നത്. പ്രദേശത്തെ അഞ്ചു കിലോമീറ്ററോളം ചുറ്റളവില്‍ വാതകം വ്യാപിച്ചു. രണ്ട് മാസത്തിനു ശേഷമാണ് സംഭവത്തില്‍ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.