ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ ഇന്നുമുതൽ അൽവത്ബയിൽ.

Sheikh-Zayed-Festival_18cc518b926_large

അബുദാബി : തലസ്ഥാനത്ത് 4 മാസത്തെ ഉത്സവകാലമൊരുക്കി ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന് ഇന്ന് അൽവത്ബയിൽ തുടക്കം. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ സ്മരണാർഥമാണ് ഫെസ്റ്റിവൽ നടത്തുന്നത്. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ പവിലിയനുകൾക്ക് പുറമെ ലോകത്തെ ഏറ്റവും പുതിയ വിനോദ പരിപാടികളും സന്ദർശകരെ ആകർഷിക്കും.
കണ്ണഞ്ചിപ്പിക്കു‌ന്ന വെടിക്കെട്ടും ഡ്രോൺ പ്രദർശനവുമാണ് ഉദ്ഘാടന ദിനത്തിലെ ആകർഷണം.യുഎഇയിലെ ഏറ്റവും വലിയ സാംസ്കാരിക വിനോദ പരിപാടികളിലൊന്നാണിത്. ഓപ്പണിങ് പരേഡ്, ഫൗണ്ടൻ സ്റ്റേജിലെ ഓപ്പൺ എയർ സർക്കസ് ഷോകൾ, പരമ്പരാഗത സൈനിക ബാൻഡ് പ്രകടനങ്ങൾ, പൈതൃക, നാടോടി മത്സരങ്ങൾ, കലാകായിക വിനോദ പരിപാടികൾ തുടങ്ങി ഒട്ടേറെ കലാവിരുന്നുകൾ ഫെസ്റ്റിവൽ കേന്ദ്രങ്ങളിലെ വിവിധ സ്റ്റേജുകളിലായി നടക്കും. ഏറ്റവും വലിയ സാംസ്കാരിക വിനോദ പരിപാടികളിലൊന്നാണിത്. ഓപ്പണിങ് പരേഡ്, ഫൗണ്ടൻ സ്റ്റേജിലെ ഓപ്പൺ എയർ സർക്കസ് ഷോകൾ, പരമ്പരാഗത സൈനിക ബാൻഡ് പ്രകടനങ്ങൾ, പൈതൃക, നാടോടി മത്സരങ്ങൾ, കലാകായിക വിനോദ പരിപാടികൾ തുടങ്ങി ഒട്ടേറെ കലാവിരുന്നുകൾ ഫെസ്റ്റിവൽ കേന്ദ്രങ്ങളിലെ വിവിധ സ്റ്റേജുകളിലായി നടക്കും.
പൈതൃക പവിലിയൻ
രാജ്യത്തിന്റെ സാംസ്കാരിക ചരിത്രത്തെക്കുറിച്ചും 7 നാട്ടുരാജ്യങ്ങൾ ചേർന്ന് യുഎഇ എന്ന ഒറ്റ രാജ്യം രൂപീകൃതമായതിനെക്കുറിച്ചും. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിനെക്കുറിച്ചുമുള്ള വിശദാംശങ്ങളും പൈതൃക പവലിയനിൽനിന്ന് അറിയാം. വിവിധ രാജ്യങ്ങളിലെ പവിലിയനിലൂടെ ആ രാജ്യത്തെയും ജീവിതരീതിയെയും അടുത്തറിയാം.
വെർച്വൽ റിയാലിറ്റി
പ്രായഭേദമന്യേ വെർച്വൽ റിയാലിറ്റിയുടെ അനന്ത സാധ്യതകൾ അനുഭവിച്ചറിയാൻ ഇത്തവണ അമ്യൂസ്മെന്റ് സിറ്റിയും ഒരുക്കിയിട്ടുണ്ട്. എല്ലാ പ്രായക്കാർക്കും അനുയോജ്യമായ ഗെയിമുകളും ഇവിടെയുണ്ട്. വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടാനും അവസരം. 
ആഗോള രുചി
രാജ്യാന്തര തലത്തിലെ ജനപ്രിയ റസ്റ്ററന്റുകളുടെ സാന്നിധ്യം വിവിധ രാജ്യങ്ങളുടെ നാടൻ ഭക്ഷണം അബുദാബിയിൽ രുചിക്കാൻ അവസരമൊരുക്കും. കൂടാതെ മൊബൈൽ ഫുഡ് ട്രക്കുകൾ ട്രെൻഡിങ് വിഭവങ്ങൾ വിളമ്പും.
പ്രവൃത്തി സമയം
പ്രവൃത്തി ദിനങ്ങളിൽ വൈകിട്ട് 4 മുതൽ അർധരാത്രി 12 വരെയും വാരാന്ത്യങ്ങളിലും പൊതുഅവധി ദിവസങ്ങളിലും പുലർച്ചെ ഒന്നുവരെയുമാണ് പ്രവേശനം.
ഉത്സവ വേദികൾ
യൂണിയൻ ഡേ ഫെസ്റ്റിവൽ, ചിൽഡ്രൻ ആൻഡ് കാർട്ടൂൺ ക്യാരക്ടേഴ്സ്, ന്യൂ ഇയർ, ലൈറ്റ് ആൻഡ് ലേസർ, ആർട്സ് ആൻഡ് ഫ്ലോറൽ, ഈസ്റ്റ് ഏഷ്യ, ഫുഡ് ആൻഡ് സ്വീറ്റ്സ്, റമസാൻ ഫെസ്റ്റിവൽ തുടങ്ങി കാലോചിതമായി പ്രത്യേക ഉത്സവങ്ങളും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. 
പുതുപുത്തൻ കാഴ്ചകളൊരുക്കി തലയെടുപ്പിൽ ഇന്ത്യ പവിലിയൻ 

Also read:  രോഗവ്യാപനം കുറയാന്‍ തുടങ്ങി ; മരണത്തില്‍ കുറവുണ്ടാവാന്‍ നാല് ആഴ്ച വരെ വേണ്ടി വരുമെന്ന് മുഖ്യമന്ത്രി

പുത്തൻ കാഴ്ചകളുടെ വിസ്മയ ചെപ്പ് തുറന്ന് ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ ആരംഭിക്കുമ്പോൾ തലയെടുപ്പോടെ ഇന്ത്യ പവിലിയനും സജ്ജം. ഒട്ടേറെ പുതുമകളോടെ കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള മേഖലകളിൽനിന്ന് തിരഞ്ഞെടുത്ത ഉൽപന്നങ്ങളും രുചിവൈവിധ്യവും പവിലിയനിൽ ഒരുക്കിയിട്ടുണ്ടെന്ന് സിഇഒ ചന്ദ്രൻ ബേപ്പ് അറിയിച്ചു. ദീപാവലിയോടനുബന്ധിച്ച് പ്രത്യേക അലങ്കാരം പവിലിയന് തിളക്കമേകുന്നു. വാരാന്ത്യങ്ങളിൽ കലാസാംസ്കാരിക പരിപാടികളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. 8 മീറ്റർ ഉയരത്തിലുള്ള പ്രവേശന കവാടവും അത്യാകർഷകം. ചൈനയുടെ റോഡ് ഓഫ് ചൈന പവിലിയനിലും പുതുമയുള്ള കാഴ്ചകളുണ്ട്. തായ്‌ലൻഡിലെ ഫ്ലോട്ടിങ് മാർക്കറ്റിനെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ പുനരാവിഷ്ക്കരിച്ചതാണ് ഇത്തവണത്തെ അവിസ്മരണീയ കാഴ്ച. ബോട്ടിൽ ഫെസ്റ്റിവൽ നഗരിയിൽ ഒഴുകുന്ന മാർക്കറ്റിൽ ഷോപ്പിങ്ങിനും ബോട്ട് സവാരിക്കും അവസരമുണ്ട്.

Also read:  തിരുവോണം വരവായി. മലയാളികളുടെ ഓണാഘോഷത്തിന് തുടക്കം കുറിച്ച് ഇന്ന് അത്തം.!

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES