ഷാർജ : ദേശീയ കാലാവസ്ഥാ കേന്ദ്രം ഇന്ന് രാത്രി 8 മണി വരെ മഴമേഘങ്ങൾ രൂപപ്പെടുന്നത് സംബന്ധിച്ച് മഞ്ഞ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. തിങ്കളാഴ്ച ഉച്ചയോടെ യുഎഇയുടെ കിഴക്കൻ പ്രദേശങ്ങളിൽ പെയ്ത മഴമൂലം ഷാർജയിലെ ഖോർഫക്കൻ പർവതനിരകളിലെ വെള്ളച്ചാട്ടം രൂപപ്പെട്ടു. ഷാർജയിലെ വാദി അൽ-ഹെലോ റോഡിൻ്റെ ഭാഗങ്ങളിലും മഴ പെയ്തു. നേരത്തെ, കാലാവസ്ഥാ വകുപ്പ് പ്രവചിച്ചത് പ്രകാരം രാജ്യത്ത് ഭാഗികമായി മേഘാവൃതമായ ആകാശം പ്രതീക്ഷിക്കുന്നു. ചില കിഴക്ക്, വടക്കൻ ഭാഗങ്ങളിലും മേഘങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട്. കൂടാതെ തെക്ക് ചില പ്രദേശങ്ങളിലേക്കും വ്യാപിക്കാൻ സാധ്യതയുണ്ട്.
