സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ച് സ്പീക്കർ പി ശ്രീരാമ കൃഷ്ണൻ. യുഎഇ കോണ്സുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയിൽ സ്വപ്നയെ പരിചയമുണ്ട്. നയതന്ത്ര പ്രതിനിധിക്കുള്ള അംഗീകാരവും ബഹുമാനവും സ്വപ്നയ്ക്ക് നൽകി.കോൺസുലേറ്റിന്‍റെ വലിയ കാറിലാണ് സ്വപ്ന എപ്പോഴും വരാറുള്ളതെന്ന് സ്‌പീക്കർ പറഞ്ഞു.
സ്വപ്നയുടെ ബന്ധുവിന്‍റെ കട ഉദ്ഘാടനം ചെയ്തതിൽ അപാകമില്ല. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും സ്പീക്കർ പറഞ്ഞു


















