റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ ബാഡ്മിൻറൺ സംഘടനയായ സിൻമാർ ബാഡ്മിൻറൺ ഗ്രൂപ് (എസ്.ബി.ജി), നവംബർ ഏഴ് മുതൽ ഒമ്പത് വരെ മൂന്നാമത് ജി.സി.സി ഓപൺ ജൂനിയർ ബാഡ്മിൻറൺ ടൂർണമെൻറ് സംഘടിപ്പിക്കുന്നു. റിയാദ് എക്സിറ്റ് 17 ലെ സിൻമാർ ബാഡ്മിൻറൺ ഗ്രൂപ്പിെൻറ ഇൻഡോർ സ്റ്റേഡിയത്തിൽ ടൂർണമെൻറ് നടക്കും. വ്യത്യസ്ത പ്രായവിഭാഗങ്ങളിലായി ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരങ്ങൾ നടക്കും. സിംഗിൾസ്, ഡബിൾസ്, മിക്സഡ് ഡബിൾസ് എന്നീ വിഭാഗങ്ങളിലായിരിക്കും മത്സരങ്ങൾ.
ഓരോ വിഭാഗത്തിലെ ചാമ്പ്യന്മാർക്ക് ട്രോഫികളും കാഷ് പ്രൈസ്കളും സമ്മാനിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. ടൂർണമെൻറിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി സിൻമാർ ബാഡ്മിന്റൺ ഗ്രൂപ് എക്സി. മെംബേഴ്സ് അറിയിച്ചു.












