എംപിയും സിനിമാ നടിയുമായ സുമലതയ്കക്ക് കോവിഡ് സ്ഥിരീകരിച്ചു. സുമലത തന്‍റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ ഹോം ക്വാറന്‍റൈനില്‍ ചികിത്സയില്‍ കഴിയുകയാണ് താരം. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം ഉടന്‍ പരിശോധന നടത്തണമെന്നും താരം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
The results have arrived today. It is positive with very mild symptoms and I have been advised home treatment.
Hence, I have quarantined myself and going through the prescribed treatment as per my doctor’s instructions. (2/n)— Sumalatha Ambareesh 🇮🇳 ಸುಮಲತಾ ಅಂಬರೀಶ್ (@sumalathaA) July 6, 2020
ജൂലെെ നാലിന് തലവേദനയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഡോക്ടറെ സമീപിച്ചത്. തുടര്‍ന്ന് സ്രവം പരിശോധനയ്കക്ക് അയക്കുകയും കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയുമായിരുന്നു. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും തന്നെ സന്ദര്‍ശിച്ചവരെല്ലാം ഉടന്‍ പരിശോധന നടത്തണമെന്നും താരം പറഞ്ഞു. ജൂണ്‍ 29 ന് കര്‍ണാടക മുഖ്യമന്ത്രി ബി. എസ് യെദ്യൂരപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കര്‍ണാടകയിലെ മാണ്ഡ്യയില്‍ നിന്ന് മത്സരിച്ചാണ് സുമലത എംപിയായി ലോകസഭാംഗത്വം നേടിയത്. മരിച്ച മുന്‍ എംപി അംബരീഷിന്‍റെ ഭാര്യയാണ്.