യു.എ.ഇയിൽ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി അടുത്ത രണ്ടു മാസത്തിനകം 20 ലക്ഷം പേര്‍ക്ക് കൊറോണ പരിശോധന നടത്തുമെന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അംന അല്‍ദഹക് അല്‍ഷംസി അറിയിച്ചു. രാജ്യത്ത് നിന്നും കോവിഡ് 19 പൂര്‍ണമായും തുടച്ചു നീക്കുന്നതുവരെ ആരോഗ്യ മേഖലയില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. ഓരോ പ്രദേശങ്ങളും കണിശമായ പരിശോധനയിലാണ്.
തിങ്കളാഴ്ച്ച രാജ്യത്തു 528 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. അതോടെ ആകെ രോഗ ബാധിതറുടെ എണ്ണം 52068 എത്തി. യു.എ.ഇ.യില്‍ ഇതിനകം 35 ലക്ഷം കോവിഡ് 19 പരിശോധന നടത്തി. ദശലക്ഷത്തില്‍ 353,834 പേര്‍ എന്ന തോതിലാണ് യു.എ.ഇയില്‍ പരിശോധന നടന്നത്.