കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയുമായി സഹകരിച്ച് ട്രേഡ് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ബയർ-സെല്ലർ മീറ്റിന് തുടക്കം. ഹോട്ടൽ ഗ്രാൻഡ് മജസ്റ്റിക്കിലെ അനൗദ് ഹാളിൽ മീറ്റ് ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് ക ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസമായി നടക്കുന്ന വ്യാപാര പ്രമോഷൻ പരിപാടിയിൽ 15 ലധികം ഇന്ത്യൻ കമ്പനികൾ പങ്കെടുക്കുന്നുണ്ട്.
ട്രേഡ് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ ഡയറക്ടർ അശോക് സേത്തി, ഇന്ത്യൻ എംബസി കൗൺസി ലർ സഞ്ജയ് കെ. മുലുക, കൈസർ ഷാക്കിർ എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ സന്നിഹിതരായി. കുവൈ
ത്ത് ഗുണമേന്മയുള്ള വിപണിയാണെന്നും ഇന്ത്യൻ കമ്പനികൾക്കും കയറ്റുമതിക്കാർക്കും ഏറെ സാധ്യത യുള്ളതായും അംബാസഡർ പറഞ്ഞു.
ഇന്ത്യയിൽനിന്നുള്ള പ്രതിനിധി സംഘം രാജ്യത്തെ പ്രമുഖ ഇറക്കുമതിക്കാർ, ഹൈപ്പർമാർക്കറ്റുകൾ, റീട്ടെ യിൽ സ്റ്റോറുകൾ എന്നിവർ സന്ദർശിക്കും. ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷ ന്റെയും ചേംബർ ഓഫ് കുവൈത്തിന്റെയും സഹകരണത്തോടെയാണ് ബയർ-സെല്ലർ മീറ്റ് നടത്തുന്നത്. തിങ്കളാഴ്ച വൈകീട്ട് കൗൺപ്ലാസയിലും പ്രത്യേക പരിപാടി സംഘടിപ്പിക്കുണ്ട്.











