കുവൈത്ത് സിറ്റി: ഇറ്റാലിയൻ ഉൽപന്നങ്ങൾക്കും ഭക്ഷണങ്ങൾക്കും പ്രത്യേക ഓഫറുകളും കിഴിവുകളുമായി ലുലു ഹൈപ്പർമാർക്കറ്റിൽ ‘ലെറ്റ്സ് ഈറ്റാലിയൻ- 2024’ പ്രമോഷന് തുടക്കം. ഹൈപ്പർമാർക്കറ്റിലെ എല്ലാ ഔറ്റ്ലെറ്റുകളിലും സെപ്റ്റംബർ 10 വരെ തുടരുന്ന പ്രമോഷനിൽ ഇറ്റാലിയൻ ബ്രാൻഡഡ് ഉൽപന്നങ്ങളുടെ വിശാലമായ ശ്രേണി ഒരുക്കിയിട്ടുണ്ട്. ഇറ്റാലിയൻ സ്മാരകങ്ങളുടെ ആകർഷകമായ പ്രദർശനവും പ്രമോഷന്റെ ഭാഗമാണ്.
ലുലു ഹൈപ്പർമാർക്കറ്റ് ഖുറൈൻ ഔട്ട്ലറ്റിൽ ഇറ്റാലിയൻ അംബാസഡർ ലോറെൻസോ മോറിനി സാന്നിധ്യത്തിൽ പ്രമോഷൻ ഉദ്ഘാടനം ചെയ്തു. ലുലു ഹൈപ്പർമാർക്കറ്റ് കുവൈത്ത് ഉന്നത മാനേജ്മെന്റ് പ്രതിനിധകളും പങ്കെടുത്തു.
ഭക്ഷണ പ്രേമികൾക്ക് ഇറ്റാലിയൻ പാചകരീതിയുടെ രുചികരമായ വൈവിധ്യങ്ങൾ ആസ്വദിക്കാനുള്ള അവസരം പ്രമോഷനിൽ ഒരുക്കിയിട്ടുണ്ട്. ഇറ്റാലിയൻ ബ്രാൻഡഡ് ഭക്ഷ്യ ഉൽപന്നങ്ങളുടെ പ്രത്യേക വിഭാഗവുമുണ്ട്. ക്ലാസിക് പിസ്സകളും പാസ്തകളും മുതൽ പ്രാദേശിക വിഭവങ്ങൾവരെ ഇറ്റാലിയൻ ഫുഡ് സ്ട്രീറ്റ് സ്റ്റാളുകളിൽ ലഭ്യമാണ്. അവിശ്വസനീയമായ വിലയിൽ ഗാർഹിക അവശ്യവസ്തുക്കളും ലഭ്യമാണ്.