റിയാദ്: അടുത്ത ചൊവ്വാഴ്ചവരെ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. മക്ക മേഖലയിൽ വെള്ളപ്പൊക്കം, ആലിപ്പഴം എന്നിവയ്ക്കൊപ്പം സാമാന്യം ശക്തമായ മഴ ലഭിക്കുമെന്ന് പ്രവചനമുണ്ട്. റിയാദിൽ നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കാം.
മദീന, അൽ ബാഹ, അസീർ, ജിസാൻ, നജ്റാൻ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ മിതമായതോ കനത്തതോ ആയ മഴയും ഖാസിം, കിഴക്കൻ മേഖല എന്നിവിടങ്ങളിൽ നേരിയ മഴയും പ്രതീക്ഷിക്കാം. പൗരന്മാരോടും താമസക്കാരോടും ജാഗ്രത പാലിക്കാനും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങൾ ഒഴിവാക്കാനും വിവിധ മാധ്യമങ്ങളിലൂടെ നൽകുന്ന സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും ഡയറക്ടറേറ്റ് അഭ്യർത്ഥിച്ചു.