മസ്കത്ത്: വിസ്താര എയർലൈനിന്റെ മസ്കത്ത്-മുംബൈ വിമാനം നവംബർ മുതൽ ഈ സർവിസുകൾ എയർ ഇന്ത്യയായിരിക്കും നടത്തുക. വിസ്താര-എയർ ഇന്ത്യ ലയനത്തിന് ഇന്ത്യൻ സർക്കാറിന്റെ ഔദ്യോ ഗിക അംഗീകാരം ലഭിച്ച പശ്ചാത്തലത്തിലാണ് ഇത്.
നിലവിൽ വിസ്താര സൈറ്റിൽ നവംബർ മുതൽ സർവിസുകൾ കാണിക്കുന്നില്ല. 2022 നവംബർ മുതലാണ് മസ്കത്തിൽനിന്ന് മുംബൈയിലേക്ക് ദിവസവും നേരിട്ടുള്ള സർവിസ് വിസ്താര ആരംഭിച്ചത്. ബിസിനസ് ക്ലാസിനും സാധാരണ ഇക്കോണമി ക്ലാസിനും പുറമെ പ്രീമിയം ഇക്കോണമി ക്ലാസുകളും ഉള്ള വിമാനങ്ങളായിരുന്നു വിസ്താരയുടേത്. കഴിഞ്ഞ ജൂലൈ മുതൽ മസ്കത്തിൽനിന്നുള്ള എല്ലാ സർവിസുകൾ എ യർ ഇന്ത്യ എക്സ്പ്രസിന് കൈമാറിയിരുന്നു. സിഗപൂർ എയർലൈൻസിന് 49 ശതമാനം ഓഹരിയുള്ള വിമാന കമ്പനിയാണ് വിസ്താര. എയർ ഇന്ത്യയുടെ വികസനത്തിന് പുതിയ ലയനം കൂടുതൽ സഹായകമാവും.
