കൊച്ചി: ഡബ്ല്യുസിസി സംഘടനയ്‌ക്കെതിരെ കൂടുതല്‍ സ്ത്രീകള്‍ക്ക് പരാതിയുണ്ടെന്ന് ഭാഗ്യലക്ഷ്മി. സ്ത്രീകള്‍ക്ക് വേണ്ടി ഈ സംഘടന ഒന്നും ചെയ്തിട്ടില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
സംവിധായിക വിധു വിന്‍സന്‍റെ ഡബ്ല്യുസിസിയില്‍ നിന്നുള്ള രാജിയും തുറന്നുപറച്ചിലും സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്. തന്റെ സിനിമ ബി ഉണ്ണികൃഷ്ണന്‍ നിര്‍മ്മിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് വിധു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.











