കുവൈത്ത് സിറ്റി : അധ്യാപികയെ പീഡിപ്പിച്ച കുറ്റത്തിന് സ്കൂൾ വാച്ച്മാനെ കുവൈത്ത് ക്രിമിനൽ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ഡ്യൂട്ടി സമയത്ത് മറ്റുള്ളവർ ഇല്ലാത്ത സമയം നോക്കി അധ്യാപികയുടെ മുറിയിലേക്ക് കടന്ന പ്രതി, വാതിൽ അടച്ച ശേഷം അധ്യാപികയെ പീഡിപ്പിക്കുകയായിരുന്നു. സ്കൂളിൽ വാച്ച്മാനായി ജോലി ചെയ്യുന്ന പ്രതിക്കെതിരെ പീഡന ആരോപണമാണ് പബ്ലിക് പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചിരുന്നത്.
