ബെയ്ജിങ്: സേനാ പിന്മാറ്റം ചൈനീസ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. സംഘര്‍ഷാവസ്ഥ ലഘൂകരിക്കുന്നതിനുള്ള നടപടികളില്‍ പുരോഗതിയുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പട്രോളിങ് പോയിന്റ് 14ന് സമീപമുള്ള ടെന്റുകളും നിര്‍മിതികളും ചൈനീസ് സേന നീക്കം ചെയ്യാന്‍ തുടങ്ങി. ഗാല്‍വന്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്ന് സൈനിക വാഹനങ്ങളും മാറ്റി.
അതിര്‍ത്തിയില്‍ നിന്ന് ചൈനീസ് സൈന്യം ഒരു കിലോമീറ്റര്‍ പിന്മാറിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സ്ഥിതി നിരീക്ഷിച്ചു വരുകയാണെന്ന് ഇന്ത്യ പ്രതികരിച്ചിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിലെത്തി സൈനികരെ അഭിസംബോധന ചെയ്തിരുന്നു. ഗാല്‍വാന്‍ ഇന്ത്യയുടേതാണെന്നും രാജ്യം സൈന്യത്തിന്റെ കൈകള്‍ സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞ മാസം ഗാല്‍വാനില്‍ നടന്ന ഏറ്റുമുട്ടലില്‍ 20 സൈനികരാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്.