ആരോഗ്യ ഇൻഷുറൻസ് സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട വ്യാപാര രഹസ്യങ്ങൾ അപഹരിച്ചുവെന്നാരോപിച്ച് ഇന്ത്യൻ ഐടി കമ്പനിയായ ഇൻഫോസിസിനെതിരെ കേസുമായി കൊഗ്നിസന്റിന്റെ ഉപസ്ഥാപനമായ ലൈസെറ്റോ. ടെക്സാസ് ഫെഡറൽ കോടതിയിലാണ് പരാതി നൽകിയത്. കൊഗ്നിസന്റിന്റെ ഡാറ്റാ ബേസ് നിയമവിരുദ്ധമായി കൈക്കലാക്കുകയും ഡാറ്റ പുനര്‍നിര്‍മിച്ച് ‘ ടെസ്റ്റ് കേസസ് ഫോര്‍ ഫേസറ്റ്‌സ്’ എന്ന പേരില്‍ എതിരാളിയായ മറ്റൊരു ഉത്പന്നം നിര്‍മിക്കാന്‍ ഇന്‍ഫോസിസ് ട്രൈസെറ്റോയുടെ സോഫ്റ്റ്വെയര്‍ ദുരുപയോഗം ചെയ്തെന്നാണ് കേസ്. നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കൊഗ്നിസന്റ് കേസ് നല്‍കിയിരിക്കുന്നത്. ഒപ്പം തങ്ങളുടെ വ്യാപാര രഹസ്യങ്ങള്‍ ഉപയോഗിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടു.
ട്രൈസെറ്റോ യൂണിറ്റ് വികസിപ്പിച്ച കോഗ്‌നിസെന്റിന്റെ സോഫ്റ്റ്വെയറില്‍, ഹെല്‍ത്ത്കെയര്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് വ്യാപകമായി ഉപയോഗിക്കുന്ന ഫെയ്സെറ്റുകളും ക്യുഎന്‍എക്സ്ടി പ്ലാറ്റ്ഫോമുകളും ഉള്‍പ്പെടുന്നു. എന്നാൽ ഇൻഫോസിസ് ആരോപണം നിഷേധിച്ചു. കേസിനെ കുറിച്ച് അറിഞ്ഞുവെന്നും. അതിലെ എല്ലാ ആരോപണങ്ങളും തങ്ങൾ നിഷേധിക്കുകയാണെന്നും കോടതിയിൽ നേരിടുമെന്നും ഇൻഫോസിസ്സ് വക്താവ് പറഞ്ഞു. ഇരു കമ്പനികളും തമ്മിലുള്ള വൈരം ഏറെ കാലമായി നിലനിൽക്കുന്നുണ്ട്. നേരത്തെ തങ്ങളുടെ ജീവനക്കാരെ കൊഗ്നിസന്റ് അന്യായമായി
കൈക്കലാക്കുന്നുവെന്ന ആരോപണം ഉയർത്തി ഇൻഫോസിസ് രംഗത്തുവന്നിരുന്നു.
ഒരാഴ്ച മുമ്പാണ് മുൻ ഇൻഫോസിസ് ഉദ്യോഗസ്ഥനായ രാജേഷ് വാര്യരെ പുതിയ സിഎംഡി ആയി കൊഗ്നിസന്റ് നിയമിച്ചത്. കൊഗ്നിസന്റിന്റെ നിലവിലെ സിഇഒ രവി കുമാറിനും ഇൻഫോസിസുമായി മുൻകാലബന്ധമുണ്ട്.










