ക​യ​റ്റു​മ​തി നി​രോ​ധ​നം പി​ൻ​വ​ലി​ച്ചി​ട്ടും ഉ​ള്ളി വി​ല ഉ​യ​ർ​ന്നുത​ന്നെ.!

2364808-untitled-1

മസ്കത്ത്: ഇന്ത്യൻ ഉള്ളി കയറ്റുമതിക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും ഒമാനിൽ ഉള്ളി വില ഉയർന്നു തന്നെ നിൽക്കുകയാണ്. നിലവിൽ ഒരു കിലോ ഉള്ളിക്ക് 475 ബൈസ മുതൽ 490 ബൈസ വരെയാണ് ഒമാൻ വില. ചില വ്യാപാര സ്ഥാപനങ്ങൾ ഓഫറിൽ കുറഞ്ഞ വിലക്ക് ഉള്ളി വിൽ ക്കാറുണ്ടെങ്കിലും അതൊന്നും ഇന്ത്യൻ ഉള്ളിയല്ല.
പല കാരണങ്ങളാൽ കഴിഞ്ഞ ഡിസംബർ അവസാനം മുതൽ ഇന്ത്യൻ ഉള്ളിക്ക് കയറ്റുമതി നിരോധനം ഏ ർപ്പെടുത്തിയതോടെയാണ് ഒമാനിൽ ഉള്ളിയുടെ വില കുതിച്ചുയർന്നത്. ഇതോടെ ഒമാനിൽ ഇന്ത്യൻ ഉള്ളി കിട്ടാതാവുകയും മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്ന ഉള്ളി വില കിലോക്ക് 700 ബൈസയോളം എത്തുകയും ചെയ്തിരുന്നു.
ഇത് സാധാരണ വിലയുടെ മൂന്നിരട്ടിയായിരുന്നു. കഴിഞ്ഞ മേയ് ആദ്യത്തിൽ ഇന്ത്യൻ ഉള്ളി കയറ്റുമതിക്കുള്ള നിരോധനം കേന്ദ്ര സർക്കാർ എടുത്തു കളഞ്ഞതോടെ ഇന്ത്യൻ ഉള്ളി മാർക്കറ്റിൽ എത്തുമെന്നും വില കുറയുമെന്നും പലരും പ്രതീക്ഷിച്ചിരുന്നു.
എന്നാൽ, കയറ്റുമതി നിരോധനം എടുത്ത് മാറ്റിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ഉള്ളി വില ഉയർന്ന് തന്നെ നിൽക്കുകയാണ്. നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ മുമ്പുള്ളതിന്റെ ഇരട്ടിയിലധികം വിലയാണ് ഇപ്പോഴും ഒമാൻ മാർക്കറ്റിലുള്ളത്.
അടുക്കളകളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കാർഷിക ഉൽപന്നമാണ് ഉള്ളി. അതിനാൽ ഉള്ളി വി ല ഉയർന്ന് തന്നെ നിൽക്കുന്നത് കുടുംബ ബജറ്റുകളെ ബാധിക്കുന്നുണ്ട്. ഇന്ത്യൻ ഉള്ളികൾ വിപണിയിലെത്തിയിട്ടും കഫ്തീരിയകളിലും മറ്റും ഉള്ളി വട അടക്കമുള്ള ഭക്ഷ്യ ഉൽപന്നങ്ങൾ വിൽപന പുനരാരംഭിച്ചിട്ടി
ല്ല. സലാഡുകളിലും മറ്റും ഉള്ളി സുലഭമായി പ്രത്യക്ഷപ്പെട്ടിട്ടുമില്ല.ഉള്ളി കയറ്റുമതിക്ക് ഇന്ത്യൻ സർക്കാർ ഏർപ്പെടുത്തിയ 40 ശതമാനം കയറ്റുമതി നികുതിയാണ് ഉള്ളി വില കുറയാതിരിക്കാൻ പ്രധാന കാരണമെന്ന് ഒമാനിലെ ഇറക്കുമതി മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. അതോടൊപ്പം ഉള്ളിക്ക് നിശ്ചയിച്ച ടണിന് 550 ഡോളർ എന്ന ചുരുങ്ങിയ വിലയും നിലവിലുണ്ട്.
ഇന്ത്യൻ സർക്കാർ ഏർപ്പെടുത്തിയ കയറ്റുമതി നികുതി കുറക്കാതെ ഉള്ളി വില കുറയാൻ സാധ്യതയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.ലോകത്തിൽ ഏറ്റവും കൂടുതൽ ഉള്ളി ഉത്പാദിപ്പിക്കുന്നത് ചൈനയിലാണ്. രണ്ടാം സ്ഥാനത്താണ് ഇന്ത്യ. എന്നാൽ, ഇന്ത്യൻ ഉള്ളി ഗുണ നിലവാരത്തിൽ മികച്ചതായതിനാൽ മാ ർക്കറ്റിൽ ഏറ്റവും പ്രിയം ഇന്ത്യൻ ഉള്ളിക്കാണ്.
ഗുണ നിലവാരത്തിൽ രണ്ടാം സ്ഥാനം പാകിസ്താനിൽ നിന്നുള്ള ഉള്ളിക്കാണ്. ഇന്ത്യൻ ഉള്ളിയുടെ കയറ്റുമതി നിരോധനം മറ്റു രാജ്യങ്ങളിലെ ഉള്ളി കയറ്റുമതിക്കാർക്ക് അനുഗ്രഹമായിരുന്നു. പാകിസ്താൻ, സുഡാൻ, യമൻ തുടങ്ങിയ രാജ്യങ്ങളിലെ ഉള്ളിയാണ് അപ്പോൾ വിപണിയിലുണ്ടായിരുന്നത്. ഇന്ത്യയുടെ കയറ്റുമതി നിരോധനം ഏറ്റവും അനുകൂലമായത് പാകിസ്താനാണ്.
കഴിഞ്ഞ ഡിസംബർ മുതൽ മാർച്ച് വരെ കാലയളവിൽ 2,20,000 ടൺ അധിക ഉള്ളിയാണ് പാകിസ്താൻ കയറ്റിയയച്ചത്. ഇതിൽ നിന്ന് 200 ദശലക്ഷം ഡോളറാണ് പാകിസ്താൻ അധികമുണ്ടാക്കിയത്.ഇന്ത്യൻ ഉള്ളി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് മധ്യപൗരസ്ഥ്യ ദേശങ്ങളിലുള്ളവരും ബംഗ്ലാദേശുമാണ്. അതിനാൽ ഇതിന്റെ വില ഉയർന്ന് തന്നെ നിൽക്കുന്നത് ഇന്ത്യൻ ഉള്ളിയുടെ ഉപയോഗം കുറയാനാണ് കാ രണമാക്കുക. വില വർധിച്ച് നിൽക്കുന്നതോടെ കുടുംബ ബജറ്റുകൾ നിയന്ത്രിക്കാൻ ഉള്ളിയുടെ ഉപയോഗം കുറക്കുകയും കുറഞ്ഞ് വിലക്ക് ലഭിക്കുന്ന മറ്റു രാജ്യങ്ങളുടെ ഉള്ളി പകരമായി ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും.
നിലവിൽ പാകിസ്താൻ അടക്കമുള്ള രാജ്യങ്ങളുടെ ഉള്ളി വിപണിയിലുണ്ട്. അതിനാൽ ഇന്ത്യൻ ഉള്ളിയു ടെ കയറ്റുമതിയെ ഇത് ക്രമേണ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്നും വ്യാപാരികൾ പറയുന്നു.

Also read:  കേരളത്തില്‍ കോവിഡ് വ്യാപനം, വീണ്ടും വഴിയടച്ച് തമിഴ്‌നാട് ; തിരുവനന്തപുരം-കന്യാകുമാരി അതിര്‍ത്തിയില്‍ ഇടറോഡുകള്‍ അടച്ചു

Around The Web

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES