സാമ്പത്തിക മാന്ദ്യത്തെ ചൊല്ലിയുള്ള ഉത്കണ്ടകൾക്കിടയിൽ ഡിമാൻഡ് ആശങ്കകൾ ആഗോള വിപണിയിൽ എണ്ണ വിലയെ ബാധിച്ചു.
മധ്യദിശയിൽ നിന്നുള്ള വരവ് കുറയുമെന്നുള്ള നിരീക്ഷണവും US കോഡിന്റെ അപ്രതീഷിത സമ്മർദ്ധവും വിലയിടിവ് പരിമിതപെടുത്തുകയും ചെയ്യ്തു.
അതേസമയം ഇന്നലെ പുറത്ത് വന്ന US ലെ കഴിഞ്ഞ മാസത്തെ റിറ്റൈൽ പണപെരുപ്പ് കണക്ക് രാജ്യാന്തര സ്വർണ്ണ വിപണിയെ ചാഞ്ചട്ടത്തിലേയ്ക് നയിച്ചിട്ടുണ്ട്.
ഇപ്രകാരം എണ്ണ വിലയിലും സ്വർണവിലയിലും ചാഞ്ചാട്ടം ഉണ്ടായിട്ടുണ്ട്. ആഗോള വിപണികളിലും അത്തരത്തിൽ അപ്രതീക്ഷിതമായ ചാഞ്ചാട്ടം ദൃശ്യമാകുന്നുണ്ട്. ഇന്ത്യൻ വിപണിയിലും ഇത് പ്രെതിഫലിക്കുന്നുണ്ട് .ഇതൊക്കെ സാമ്പത്തിക വിശകലനത്തിൽ എങ്ങനെയാണ് പ്രവാസികൾ അടക്കമുള്ള നിക്ഷേപകർ കരുതൽ സ്വീകരിക്കേണ്ടത് എന്നതിനെ കുറിച്ചാണ് ഐ ബി എം സി. ഗ്ലോബൽ മാനേജിങ് ഡയറക്ടർ പി. കെ. സജിത്ത്കുമാർ പറയുന്നത്.
“രാജ്യാന്തര തലത്തിൽ പണപ്പെരുപ്പം ഉയരുന്ന ഈ സാഹചര്യത്തിൽ സ്വർണവിലയും ഉയരും. ഓഹരി വിപണിയും ഉയരുകയാണ്. കൂടാതെ, ഒന്നാമതായി, ഈ സാഹചര്യത്തിൽ, ഇന്ത്യൻ രൂപ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര കറൻസികൾ ഡോളറിനെതിരെ ഏറ്റവും താഴ്ന്ന നിലയിലാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്, അതിനാൽ നിക്ഷേപങ്ങളിലൂടെയും മറ്റ് സാമ്പത്തിക സ്രോതസ്സുകളിലൂടെയും അധിക ചെലവുകൾ കുറയ്ക്കാൻ പ്രവാസികൾ ശ്രമിക്കുന്നു. പ്രാഥമികമായി ഗ്യാസോലിൻ, ഡീസൽ വിലകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് ഇന്ത്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് തുടങ്ങിയ വിദേശ രാജ്യങ്ങളിലെ ദൈനംദിന ജീവിതച്ചെലവിനെ ബാധിക്കുന്നു.
അതു ശ്രെദ്ധിക്കേണ്ട ഒരു കാര്യമാണ് . ഇന്ത്യൻ രൂപ അടക്കം ഡോളറിനു എതിരെ കറൻസികളുടെ മൂല്യം സർവകാല റെക്കോർഡ് താഴ്ചയിലേയ്ക്കു വരുന്നത് പ്രവാസികളെ സംബന്ധിച്ച് ഇന്ത്യൻ രൂപയിലേയ്ക്കു കൂടുതൽ പണം അയക്കുന്നതിന് സാധിക്കും. ഇത് നല്ലതാണ്. എന്നിരുന്നാലും, ഇന്ത്യൻ രൂപയിൽ നിന്ന് ഡോളറിലേക്കുള്ള പരിവർത്തന നിരക്ക് കൂടുതലാണെന്ന് നിങ്ങൾ ഓർക്കേണ്ടതുണ്ട്. കൂടാതെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നത് തുടർന്നാൽ, വ്യത്യാസം നൽകേണ്ടിവരും.”
