മസ്കത്ത്: മുൻ മന്ത്രിയും ഉപദേഷ്ടാവുമായ അബ്ദുൽ അസീസ് അൽ റവാസ് അന്തരിച്ചു. 79 വയസ്സായിരുന്നു. അന്തരിച്ച സുൽത്താൻ ഖാബൂസ് ബിൻ സെയ്ദിന്റെ കീഴിൽ മന്ത്രിയായും സാംസ്കാരികകാര്യ ഉപദേഷ്ടാവായും പ്രവർത്തിച്ചിട്ടുണ്ട്.
1976 ജനുവരി ഒന്നിന് ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറിയായി നിയമിതനായ അൽ റവാസ് 1979-1982 കാലയളവിൽ ഇൻഫർമേഷൻ ആൻഡ് യുവജനകാര്യ മന്ത്രിയായും, 1982-2001 കാലയ ളവിൽ ഇൻഫർമേഷൻ മന്ത്രിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്.സുൽത്താൻ ഖാബൂസ് ബിൻ സെയ്ദിന്റെ ഭരണകാലത്ത് 2001 മുതൽ സാംസ്കാരിക കാര്യങ്ങളുടെ ഉപദേഷ്ടകനായി തുടർന്നുപോന്ന അദ്ദേഹം 2020ൽ വിരമിക്കുന്നതു വരെ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഭരണത്തിനുകീഴിലും അതേ സ്ഥാനത്ത് തുടർന്നിരുന്നു.ദോഫാറിലെ പുരാവസ്തു സംരക്ഷണത്തിനായി പ്രവർത്തിക്കുകയും സമിതിയുടെ അധ്യക്ഷ പദവി അ ലങ്കരിക്കുകയും ചെയ്തിട്ടുണ്ട്.
ദോഫാർ ഗവർണറേറ്റിലെ സലാലയിൽ ജനിച്ച അബ്ദുൽ അസീസ് അൽ റവാസ് സലാലയിലെ അൽ സൈദിയ സ്കൂളിൽനിന്നാണ് ബിരുദം നേടിയത്. രാജ്യത്തിനായി നിരവധി പദവികൾ അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്. അബ്ദുൽ അസീസ് അൽ റവാസിന്റെ നിര്യാണത്തിൽ ഇൻഫർമേഷൻ മന്ത്രാലയം അനുശോചനമറിയിക്കു കയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു.












