റിയാദ്: സൗദി അറേബ്യയിൽ വേനലവധിക്ക് ശേഷം വിദ്യാലയങ്ങൾ തുറക്കാനിരിക്കെ രാജ്യത്തെ മുഴുവൻ ലുലു ഹൈപ്പർ മാർക്കറ്റ് ശാഖകളിലും ‘ബാക് ടു സ്കൂൾ’ പ്രമോഷൻ മേള തുടരുന്നു. ജൂലൈ 28 മുതൽ ആരംഭിച്ച വിപുലമായ ഈ പ്രമോഷനിൽ യൂനിഫോമുകൾ, സ്കൂൾ സ്റ്റേഷനറികൾ, വിജയകരമായ ഒരു അധ്യയന വർഷത്തിനായി കുട്ടികളെ തയാറാക്കാൻ രക്ഷിതാക്കൾക്ക് വേണ്ട മറ്റെല്ലാ അവശ്യസാധനങ്ങ ളും ഉൾക്കൊള്ളുന്നു.
സ്കൂൾ സപ്ലൈസിന്റെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലൊന്നായ ലുലു ഹൈപ്പർ മാർക്കറ്റ്, വിദ്യാർഥികൾക്ക് വിദ്യാലയങ്ങളിലെ അവരുടെ ആദ്യ ദിനം മുതൽ തന്നെ സജ്ജരാണെന്ന് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ സാധന സാമഗ്രികളും മേളയിൽ ലഭ്യമാക്കിയിട്ടുണ്ട്. കുട്ടികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള സ ഹായവുമായി അവരുടെ വിദ്യാഭ്യാസ യാത്ര ആരംഭിക്കുമ്പോൾ മുതൽ പിന്തുണയുമായി ലുലു ഒപ്പം ചേരു കയാണെന്ന് മാനേജ്മെന്റ് വാർത്തക്കുറിപ്പിൽ പറഞ്ഞു.
സ്കൂൾ ഉൽപന്നങ്ങളുടെ വിപുലമായ ശേഖരത്തിന് പുറമേ, പോഷക സമൃദ്ധമായ ലഞ്ച്ബോക്സുകൾ ക്ക് അനുയോജ്യമായ പഴങ്ങളുടെയും പച്ചക്കറികളുടെയും ഏറ്റവും ഫ്രഷായ നിരയും ഹൈപ്പർമാർക്കറ്റ് ശാഖകളിൽ അണിനിരന്നിട്ടുണ്ട്. ഹാനികരമായ രാസവസ്തുക്കളിൽനിന്ന് മുക്തമായ ഉൽപന്നങ്ങളാണ് വിൽക്കുന്നത്.
ഉയർന്ന ഗുണനിലവാരമുള്ളതും ഇറക്കുമതി ചെയ്തതുമായ പഴം പച്ചക്കറിയിനങ്ങളാണ് ലഭ്യമാക്കിയിട്ടു ള്ളത്. സമീകൃതാഹാരം നിലനിർത്തുന്നതിന് അനുയോജ്യമായ നിരവധി പാലുൽപന്നങ്ങളും ആരോഗ്യക രമായ ലഘുഭക്ഷണങ്ങളും ഉപഭോക്താക്കളുടെ ആവശ്യത്തിന് അനുസൃതമായി ലഭ്യമാണ്.
പ്രമോഷനിലുടനീളം, എക്സ്ക്ലൂസീവ് ഡിസ്കൗണ്ടുകളും പ്രത്യേക ഡീലുകളും ഏർപ്പെടുത്തിയിട്ടുണ്ട്. സ് കൂൾ ആവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങുന്ന കുടുംബങ്ങൾക്ക് തങ്ങളുടെ ചെലവ് കുറക്കാൻ ഇത് സ ഹായിക്കുന്നു. ഇതിന് പുറമെ പ്രമോഷൻ കാലയളവിൽ ഉപഭോക്താക്കൾക്ക് നിരവധി സമ്മാനങ്ങളും ലഭ്യ മാക്കിയിട്ടുണ്ട്. ഷോപ്പിങ് ആസ്വാദ്യകരമാക്കാൻ അവസരമൊരുക്കുന്ന മേള സെപ്റ്റംബർ ഏഴ് വരെ തുടരും.
രക്ഷിതാക്കളിൽനിന്നും വിദ്യാർഥികളിൽനിന്നും ആവേശകരമായ പ്രതികരണവും സ്വീകാര്യതയുമാണ് മേ ളക്ക് ലഭിക്കുന്നതെന്നും ‘ബാക് ടു സ്കൂൾ’ പ്രമോഷൻ ഷോപ്പിങ്ങിനെ കഴിയുന്നത്ര സുഗമവും ആസ്വാദ്യക രവുമാക്കുന്നതിനുള്ള ലുലു ഹൈപ്പർ മാർക്കറ്റിന്റെ പ്രതിബദ്ധത വെളിപ്പെടുത്തുന്നതാണെന്നും വാർത്ത ക്കുറിപ്പിൽ പറഞ്ഞു.