നാലു നാലുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചെന്ന കേസില്‍ മുണ്ടക്കയം സ്വദേശി അഭിജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം പിടികൂടിയ പ്രതിയുടെ അറസ്റ്റ് ഇന്ന് രാവിലെ പോലീസ് രേഖപ്പെടുത്തി. ഒന്നരമാസമായി കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് കുട്ടി വിവരം തുറന്നു പറഞ്ഞത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന ദേഹ പരിശോധനയില്‍ പീഡനം സ്ഥിരീകരിച്ചു. സ്നേഹം നടിച്ച് ഇടയ്ക്കിടെ കുട്ടിയെ വീട്ടിലേക്ക് ഇയാള്‍ കൊണ്ടുപോകുമായിരുന്നു. ഈ സമയത്താണ് പീഡിപ്പിച്ചതെന്നാണ് വിവരം. രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്.