2011ല്‍ ഉമ്മന്‍ ചാണ്ടി നേടിയ റെക്കോര്‍ഡ് ഭൂരിപക്ഷമായ 33,255 മറികടന്ന ചാണ്ടി ഉമ്മന്‍ തന്റെ ഭൂരിപക്ഷം 37,719 ലെത്തിച്ചു. വിജയം ഉറപ്പിച്ചതിന് പിന്നാലെ ചാണ്ടി ഉമ്മന്‍, പി താവിന്റെ കല്ലറ സന്ദര്‍ശിച്ച് പ്ര ണാമമര്‍പ്പിച്ചു
കോട്ടയം : അര നൂറ്റാണ്ടുകാലം പുതുപ്പള്ളിയുടെ നായകാനായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമിയായി ചാണ്ടി ഉമ്മന്‍. ആദ്യാവസാനം ഉമ്മന്‍ ചാണ്ടിയുടെ മധുരമായ ഓര്‍ മള്‍ നിറഞ്ഞുനിന്ന പുതുപ്പള്ളി നിയമ സഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷവുമായി മകന്‍ ചാണ്ടി ഉമ്മന്‍ ജയിച്ചുകയറി. മണ്ഡലത്തില്‍ 2011ല്‍ ഉമ്മന്‍ ചാണ്ടി നേടിയ റെക്കോര്‍ഡ് ഭൂരിപക്ഷമായ 33,255 മറികടന്ന ചാണ്ടി ഉമ്മന്‍ തന്റെ ഭൂരിപക്ഷം 37,719 ലെത്തിച്ചു. വിജയം ഉറപ്പിച്ചതിന് പിന്നാലെ ചാണ്ടി ഉമ്മന്‍, പിതാവിന്റെ കല്ലറ സന്ദര്‍ശിച്ച് പ്ര ണാമമര്‍പ്പി ച്ചു. ഉമ്മന്‍ ചാണ്ടിയുടെ കബറിടത്തില്‍ മുട്ടുകുത്തി ചുംബിച്ച അദ്ദേഹം വിതുമ്പിക്കരഞ്ഞു. പുതുപ്പള്ളി യിലെങ്ങും യുഡിഎഫ് പ്രവര്‍ത്തകരുടെ ആവേശം ദൃശ്യ മാണ്. തങ്ങളുടെ പ്രിയ ജനനായകന് പുതുപ്പ ള്ളിക്കാര്‍ നല്‍കിയ ഏറ്റവും വലിയ മരണാനന്തര ബഹുമതിയായി കൂടി മാറി ചാണ്ടി ഉമ്മന്റെ ഈ സൂപ്പര്‍ വിജയം.
കോട്ടയം ബസേലിയസ് കോളജിലായിരുന്നു വോട്ടെണ്ണല്‍. വോട്ടെടുപ്പ് തുടങ്ങിയത് മുതല്‍ അവസാന മി നുട്ടുവരെ ചാണ്ടി ഉമ്മന്‍ ലീഡ് നിലനിര്‍ത്തി. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. പിന്നീട് വോട്ടിങ് മെഷീനുകളിലെ വേട്ടെണ്ണല്‍ നടത്തിയത്. അയര്‍കുന്നം പഞ്ചായത്തിലെ വോട്ടിങ് മെഷീനാണ് ആദ്യം തുറന്നത്. അതോടെ ചാണ്ടിയുടെ ലീഡ് നാലക്കം കടന്ന് മുന്നേറി. പിന്നീടങ്ങോട്ട് സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളില്‍ പോലും ചാണ്ടി ഉമ്മന്‍ രജതയാത്ര നടത്തുന്നതാണ് കണ്ടത്. വോട്ടെണ്ണലി ന്റെ ഒരു ഘട്ട ത്തിലും ഒരിടത്തും ലീഡ് ഉയര്‍ത്താന്‍ ജെയ്ക് സി തോമസിന് കഴിഞ്ഞില്ല.
തുടര്‍ച്ചയായ മൂന്നാം തവണയാണ് മണ്ഡലത്തില്‍ ജയ്കിന്റെ തോല്‍വി. പുതുപ്പള്ളിയില്‍ നിന്ന് 2016ലെ യും 2021ലെയും തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയോട് ജെയ്ക് തോറ്റു. ഈ തിരഞ്ഞെടുപ്പില്‍, ജെയ്ക് രണ്ട് തവണ അച്ഛനോടു മത്സരിച്ച ശേഷം മകനോട് മത്സരിച്ചു എന്ന പ്രത്യേകതയുമുണ്ടായി. 72.86% പോളി ങാണ് ഇത്തവണ പുതുപ്പള്ളി യില്‍ രേഖപ്പെടുത്തിയത്. സഹതാപ തരംഗം ആഞ്ഞടിച്ച പോളിങില്‍ സിപിഎം ശക്തികേന്ദ്രമായ മണര്‍കാട് പഞ്ചായത്തിലടക്കം വന്‍ കുതിപ്പാണ് ചാണ്ടി ഉമ്മന്‍ നേടിയത്. ആദ്യ റൗണ്ടില്‍ 2816, രണ്ടാം റൗണ്ടില്‍ 2671, മൂന്നാം റൗണ്ടില്‍ 2911, നാലാം റൗണ്ടില്‍ 2,962, അഞ്ചാം റൗ ണ്ടില്‍ 2,989, ആറാം റൗണ്ടില്‍ 2515, ഏഴാം റൗണ്ടില്‍ 2,767, എട്ടാം റൗണ്ടില്‍ 2949, ഒന്‍പതാം റൗണ്ടില്‍ 2806, പത്താം റൗണ്ടില്‍ 3133, പതിനൊന്നാം റൗണ്ടില്‍ 2510, പന്ത്രണ്ടാം റൗണ്ടില്‍ 2488, പതിമൂന്നാം റൗ ണ്ടില്‍ 2937 എന്നിങ്ങനെയാണ് വിവിധ റൗണ്ടുകളില്‍ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം. ചാണ്ടി ഉമ്മന്‍ 80144 വോട്ടുകളും ജെയ്ക്ക് 42425 വോട്ടും ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാല്‍ 6558 വോട്ടുകളും നേടി.
ബിജെപി ചിത്രത്തിലേ ഇല്ലെന്നതാണ് ഈ തിരഞ്ഞെടുപ്പില്‍ കണ്ട മറ്റൊരു കാഴ്ച. ഏഴായിരത്തില്‍ താഴെ വോട്ടുകള്‍ മാത്രമാണ് ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാലിന് നേടാനായത്. പുതുപ്പള്ളിയില്‍ മത്സരിച്ച മറ്റൊരു പാര്‍ട്ടിയായ ആം ആദ്മിക്ക് ആയിരത്തില്‍ താഴെ വോട്ടുകളേ ലഭിച്ചുള്ളൂ. മുന്നൂറിലധികം വോട്ടു കള്‍ നോട്ട നേടി.
തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ മണ്ഡലത്തിലുടനീളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശ പ്രകടന ത്തിലാണ്. കൈതോലപ്പായ അടക്കം അണികള്‍ പ്രകടനത്തില്‍ ഉയര്‍ത്തിക്കാട്ടി. തിരുവനന്തപുരത്ത് ഇന്ദിരാഭവനിലും ആഹ്ലാദ പ്രകടനം തുടങ്ങി. സംസ്ഥാനത്ത് പലയിടങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്ത കര്‍ മധുരം വിതരണം ചെയ്തും പട ക്കം പൊട്ടിച്ചും പുതുപ്പള്ളി വിജയം ആഘോഷിക്കുകയാണ്.