മണിപ്പൂര്‍ കത്തുമ്പോള്‍ പ്രധാനമന്ത്രി ചിരിക്കുന്നുവെന്ന് ആരോപിച്ച രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് കലാപം ആളിപ്പടരാനാണ് താല്‍പ്പര്യമെന്ന് കുറ്റപ്പെടുത്തി. ഡല്‍ഹി യില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രിയെ വിമശിച്ച് രാ ഹുല്‍ രംഗത്തെത്തിയത്
ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പി രാഹുല്‍ഗാന്ധി. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ നടത്തി യ പ്രസംഗത്തെ രൂക്ഷ മായ ഭാഷയിലാണ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്. മണിപ്പൂര്‍ കത്തുമ്പോള്‍ പ്രധാനമന്ത്രി ചിരിക്കുന്നു വെന്ന് ആരോപിച്ച രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ക്ക് കലാപം ആളിപ്പടരാനാണ് താല്‍പ്പര്യമെന്ന് കു റ്റപ്പെടുത്തി. ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രിയെ വിമശിച്ച് രാഹുല്‍ രംഗത്തെത്തിയത്.
മണിപ്പൂരില്‍ കുട്ടികള്‍ മരിക്കുന്നു സ്ത്രീകള്‍ പീഡനത്തിന് ഇരയാകുന്നുവെന്നൊക്കെ പറയുമ്പോള്‍ പ്രധാനമന്ത്രി ചിരിക്കുകയും തമാശ പറയുകയുമാണ്. ഇത് പ്രധാന മന്ത്രിക്ക് യോജിച്ചതല്ല. കോണ്‍ ഗ്രസ് അല്ല വിഷയം മണിപ്പൂരാണ്. രാജ്യം ദുഃഖത്തില്‍ ആയിരിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ ഭാ ഗത്ത് നിന്നുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ദൗര്‍ ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
ഞാന്‍ 19 വര്‍ഷമായി രാഷ്ട്രീയത്തിലുണ്ട്, മിക്കവാറും എല്ലാ സംസ്ഥാനങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ മണിപ്പുരില്‍ ഞാന്‍ കണ്ടതും കേട്ടതും ഇതുവരെയില്ലാത്ത കാര്യ ങ്ങളാണ്. മണിപ്പുരി നെക്കുറിച്ച് പാര്‍ലമെന്റില്‍ സംസാരിച്ചതുപോലെ ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് എങ്ങനെ സംസാ രിക്കാനാകുമെന്നു മനസ്സിലാകുന്നില്ല. മണിപ്പുരിലെ അ ക്രമം തടയാന്‍ പ്രധാനമന്ത്രിക്ക് കഴിയും. പക്ഷേ അദ്ദേഹം അതു ചെയ്യുന്നില്ല; അദ്ദേഹം അവിടെ പോകുകയെങ്കിലും ചെയ്യണം. ഇന്ത്യന്‍ സൈന്യത്തില്‍ എനിക്കു പൂര്‍ണ വിശ്വാസമുണ്ട്. സൈന്യത്തിന് 23 ദിവസത്തിനുള്ളില്‍ അവിടെ സമാധാനം കൊണ്ടുവരാന്‍ കഴിയുമെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ സര്‍ക്കാര്‍ അങ്ങനെ ചെയ്യുന്നില്ല- രാഹുല്‍ പറഞ്ഞു.