സംസ്ഥാനത്ത് ആയിരക്കണക്കിന് ഗാര്‍ഹിക, ഗാര്‍ഹികേതര കെട്ടിടങ്ങള്‍ നികുതി നിര്‍ണ്ണയിക്കപ്പെടാത്തതായുണ്ട്. ഇതുമൂലം സര്‍ക്കാരിന് വലിയ വരുമാന നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നികുതിപിരിവ് സുതാര്യവും ഊര്‍ജ്ജിതവുമാക്കുന്നതിന് വേണ്ടിയാണ് ഭേദഗതി.
തിരുവനന്തപുരം: കേരള കെട്ടിട നികുതി നിയമ(ഭേഭഗതി) ഓര്‍ഡിനന്‍സ് 2023 അംഗീകരിക്കാന്‍ മന്ത്രി സഭ തീരുമാനിച്ചു. 50 വര്‍ഷം പഴക്കമുള്ള കേരള കെട്ടിട നികുതി നി യമമാണ് ഭേദഗതി ചെയ്യുക.1973 ഏ പ്രില്‍ ഒന്നിനാണ് കേരള കെട്ടിട നികുതി നിയമം നിലവില്‍ വന്നത്. കെട്ടിടത്തിന്റെ തറ വിസ്തീര്‍ണം അടി സ്ഥാനമാക്കിയാണ് ഒറ്റത്ത വണ കെട്ടിട നികുതിയും ആഡംബര നികുതിയും ഈടാക്കുന്നത്. ഈ രണ്ടു നികുതികളും ചുമത്തുന്നതും പിരിച്ചെടുക്കുന്നതും റവന്യൂ വകുപ്പാണ്. സംസ്ഥാനത്ത് ആയിരക്കണക്കി ന് ഗാര്‍ഹിക, ഗാര്‍ഹികേതര കെട്ടിടങ്ങള്‍ നികുതി നിര്‍ണ്ണയിക്കപ്പെടാത്തതായുണ്ട്. ഇതുമൂലം സര്‍ക്കാരി ന് വലിയ വരുമാന നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നികുതിപിരിവ് സുതാര്യവും ഊര്‍ജ്ജിതവുമാക്കുന്ന തിന് വേണ്ടിയാണ് ഭേദഗതി.
പിഴ ചുമത്തുന്നതിനുള്ള ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്
മജിസ്ട്രേറ്റുമാരുടെ അധികാരപരിധി ഉയര്‍ത്തും
പിഴ ചുമത്തുന്നതിനുള്ള ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റുമാരുടെ അധികാരപരിധി 10000 രൂപ യില്‍ നിന്ന് ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തും.ഇതിന് 1973ലെ ക്രിമിനല്‍ നടപടി സംഹിതയിലെ 29 ആം വകുപ്പിലെ ഉപവകുപ്പ് ഭേദഗതി ചെയ്യുന്നതിന് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ നല്‍കിയ ശുപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിച്ചു.
മോട്ടോര്‍ വാഹന നിയമ (ഭേദഗതി )ആക്റ്റ് 2019 നിലവില്‍ വന്നതോടെ ട്രാഫിക് നിയമലംഘനങ്ങള്‍ ക്കുള്ള പിഴ പത്തുമടങ്ങ് വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യം കണക്കിലെടു ത്താണ് നടപടി.ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് ചുമത്താവുന്ന പരമാവധി പിഴ 10000 രൂപ മാത്രമായതിനാല്‍ നിലവിലു ള്ള ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയുടെ പ്രോസിക്യൂഷന്‍ നടപടി ക്രമങ്ങളെ കാര്യമായി ബാധിച്ചി രുന്നു. ഇത് പരിഗണിച്ചാണ് ഭേദഗതി വരുത്താനുള്ള കരട് ബില്ലിന് അംഗീകാരം നല്‍കാന്‍ മന്ത്രിസ ഭാ യോഗം തീരുമാനിച്ചത്.
കേരളപ്പിറവി ആഘോഷം
കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി നവംബര്‍ ഒന്നു മുതല്‍ എഴു വരെ തിരുവനന്തപുരത്ത് സെമിനാറുകളും അനുബന്ധ പരിപാടികളും സംഘടിപ്പിക്കും.
തുടര്‍ച്ചാനുമതി
സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ 1012 താല്‍ക്കാലിക തസ്തികകള്‍ക്ക് (കേന്ദ്ര പ്ലാന്‍ വിഭാ ഗത്തിലെ 872 തസ്തികകളും സംസ്ഥാന പ്ലാന്‍ ഹെഡിലെ കമ്പ്യൂട്ടര്‍ വിഭാഗത്തിലെ ഡെപ്യൂട്ടി ഡയറക്ട റുടെ 1 തസ്തികയും നോണ്‍പ്ലാന്‍ ഹെഡിലെ 139 തസ്തികകളുമുള്‍പ്പെടെ) 01.04.2022 മുതല്‍ 31.03.2023 വരെയും 01.04.2023 മുതല്‍ 31.03. 2024 വരെയും തുടര്‍ച്ചാനുമതി നല്‍കും.സംസ്ഥാനത്തെ 13 എല്‍ എ ജനറല്‍ ഓഫീസുകളില്‍ ഉള്‍പ്പെട്ട 248 തസ്തികള്‍ക്ക് 01.04.2023 മുതല്‍ ഒരു വര്‍ഷത്തേക്ക് തുടര്‍ ച്ചാനുമതി നല്‍കും.
ശമ്പള പരിഷ്‌ക്കരണം
കേരഫെഡിലെ ജീവനക്കാര്‍ക്ക് 11-ാം ശമ്പള പരിഷ്‌ക്കരണം 01.07.2019 മുതല്‍ പ്രാബല്യത്തില്‍ നട പ്പാക്കുന്നതിന് അനുമതി നല്‍കി.ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററിലെ സര്‍ക്കാര്‍ അംഗീകാരമുള്ള സ്ഥിരം ജീവനക്കാര്‍ക്ക് 11-ാം ശമ്പള പരിഷ്‌ക്കരണം 2019 ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ നട പ്പിലാക്കും.
നിയമനം
ഗവണ്‍മെന്റ് ഐ ടി പാര്‍ക്കുകളിലെയും അവയുടെ സാറ്റ്ലൈറ്റ് കാമ്പസുകളിലെയും ബില്‍റ്റ് – അപ്പ് സ്പെയ്സ്, ഭൂമി എന്നിവ മാര്‍ക്കറ്റ് ചെയ്യുന്നതിന് ഇന്റെര്‍നാഷണല്‍ പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്‍ സിനെ നിയമിക്കുന്നതിന് അനുമതി നല്‍കി. ട്രാന്‍സാക്ഷന്‍/സക്സസ് ഫീ അടിസ്ഥാനത്തിലാകും നി യമനം. അതത് ഗവണ്‍മെന്റ് ഐ ടി പാര്‍ക്കു കളിലെ ചീഫ് എക്സിക്യൂട്ടീവുമാര്‍ നിയമനം നടത്തും.
ഭൂമി കൈമാറ്റം ചെയ്യുന്നതിന് അനുമതി
ടെക്നോപാര്‍ക്കിന്റെ മൂന്നാം ഘട്ട വികസനത്തിന് ഭൂമി ഏറ്റെടുക്കുമ്പോള്‍ ഒഴിവാക്കിയ ആറ് ഭൂ ഉടമ കളുടെ ഉടമസ്ഥതയിലുള്ള ഭൂമി നിബന്ധനകളോടെ ഏറ്റെടുക്കാന്‍ തീ രുമാനിച്ചു. ഇവരുടെ പട്ടയം പരിശോധിച്ച് ഭൂമി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുവാന്‍ ടെക്നോപാര്‍ക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തി. സ്ഥിരതാമസക്കാരായ ആറ് ഭൂ ഉടമകള്‍ക്ക് പുതിയ വാസസ്ഥലം ഉ ണ്ടാകുന്നതു വരെ മാറി താമസിക്കുന്നതിനുള്ള വാടകയായി ഓരോ കുടുംബത്തിനും ഒറ്റതവണയാ യി 50,000 രൂപ നല്‍കും.












