സാവകാശം തന്നില്ലെങ്കില്‍ നിയമപരമായി നേരിടും.കണ്ണിലെ കറുപ്പുമായി ബന്ധപ്പെട്ടാ ണ് മോന്‍സന്റെയടുത്ത് ചികിത്സ തേടിയത്. അന്ന് വി ഐ പികളടക്കം പലരും മോന്‍ സന്റെയടുത്ത് ചികിത്സ നടത്തുന്നുണ്ടായിരുന്നു.ചികിത്സയില്‍ ചില ഫലങ്ങളും തനി ക്കുണ്ടായെന്നും സുധാകരന്‍
കൊച്ചി : പുരാവസ്തു, സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന്റെ ഇടപാടുമായി യാ തൊരു ബന്ധവുമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. കേസില്‍ രണ്ടാം പ്രതിയായത് എങ്ങനെയെന്ന് പഠിക്കുകയാണ്. നാളെ ക്രൈം ബ്രാഞ്ച് സംഘത്തിന് മുമ്പാകെ ഹാജരാകില്ലെന്നും സുധാകരന്‍ പറഞ്ഞു. കൊച്ചിയില്‍ വാ ര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ.സു ധാകരന്‍.
നാളെ കോഴിക്കോട് മുന്‍നിശ്ചയിച്ച പരിപാടിയുള്ളതിനാലാണ് സാവാകശം തേടിയത്.സാവകാശം തന്നി ല്ലെങ്കില്‍ നിയമപരമായി നേരിടും.കണ്ണിലെ കറുപ്പുമായി ബന്ധപ്പെട്ടാണ് മോന്‍സന്റെയടുത്ത് ചികിത്സ തേടിയത്. അന്ന് വി ഐ പികളടക്കം പലരും മോന്‍സന്റെയടുത്ത് ചികിത്സ നടത്തുന്നുണ്ടായിരുന്നു. ചി കിത്സയില്‍ ചില ഫലങ്ങളും തനിക്കുണ്ടായെന്നും സുധാകരന്‍ പറഞ്ഞു.
മോന്‍സന്‍ വ്യാജ ഡോക്ടറാണെന്ന് അന്ന് അറിയില്ലായിരുന്നു. പിന്നീട് അറിഞ്ഞപ്പോള്‍ മോന്‍സന്‍ അപേ ക്ഷിച്ചത് കൊണ്ടാണ് കേസ് കൊടുക്കാതിരുന്നത്. കേസെടുത്ത് ഇ രുത്തിക്കളയാമെന്ന് കരുതിയെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൂഢസ്വര്‍ഗത്തിലാണെന്നും കെ സുധാകരന്‍ പറഞ്ഞു. കാലംകാ ത്തു വെച്ചത് ഉണ്ട് എന്ന് പിണറായി ഓ ര്‍ക്കണമെന്നും സുധാകരന്‍ പറഞ്ഞു.
വിദേശത്തെ രാജകുടുംബത്തിന് പുരാവസ്തുക്കള്‍ വിറ്റതുമായി ബന്ധപ്പെട്ട് ലഭിച്ച പണം കേന്ദ്ര ഏജന്‍സി കള്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നും അത് വിട്ടുകിട്ടാന്‍ പാര്‍ലി മെന്റ് സ്ഥിര സമിതിയംഗമായ കെ സു ധാകരന്‍ ഇടപെടുമെന്നും അവകാശപ്പെട്ട് മോന്‍സന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് കേസ്. ഇത് സുധാകരന്റെ അറിവോടെയാണെന്ന് ക്രൈം ബ്രാഞ്ച് പറയുന്നു.