സംസ്ഥാനത്തെ പ്രത്യേക ദുര്‍ബല ഗോത്ര വിഭാഗങ്ങളില്‍പെട്ട കാട്ടുനായ്ക്കര്‍, ചോല നായ്ക്കര്‍, കൊറഗര്‍, കാടര്‍, കുരുംബര്‍ വിഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത് 91 പേരടങ്ങുന്ന സംഘമാണ് യാത്ര പുറപ്പെടുന്നത്
തൃശൂര്‍: പട്ടിക വിഭാഗത്തിലെ ദുര്‍ബല ഗോത്ര വിഭാഗങ്ങള്‍ക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ നേരില്‍ കണ്ട് സംസാരിക്കാന്‍ അവസരം. സംസ്ഥാനത്തെ പ്രത്യേക ദുര്‍ബ ല ഗോത്ര വിഭാഗങ്ങളില്‍പെട്ട കാട്ടു നായ്ക്കര്‍, ചോല നായ്ക്കര്‍, കൊറഗര്‍, കാടര്‍, കുരുംബര്‍ വിഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത് 91 പേരട ങ്ങുന്ന സംഘമാണ് യാത്ര പുറപ്പെടുന്നത്.
രാഷ്ട്രപതി ഭവനിലേക്ക് വിമാനത്തിലാണ് യാത്ര. കോണ്‍ഫറന്‍സ് കം എക്‌സ്‌പോഷര്‍ വിസിറ്റ് പരിപാടി യുടെ ഭാഗമായാണ് ഗോത്ര വിഭാഗങ്ങള്‍ക്ക് രാഷ്ട്രപതിയോട് സംവദിക്കാന്‍ അവസരമൊരുക്കുന്നത്. കേ ന്ദ്ര പട്ടികവര്‍ഗ വകുപ്പാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിമാനം,ട്രെയിന്‍, താമസം, ഭക്ഷണം ചെലവു കള്‍ പട്ടിക വര്‍ഗ വകുപ്പ് വഹിക്കും. പാര്‍ലമെന്റ്, രാഷ്ട്രപതി ഭവന്‍ സന്ദര്‍ശനത്തിനും അവസരമൊരുക്കി യിട്ടുണ്ട്.

കിലയില്‍ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങ് പട്ടികജാതി-വര്‍ഗ ക്ഷേമ മന്ത്രി കെ.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ടി.ഡി.ഒ.മാരായ ഹെറാള്‍ഡ് ജോണ്‍,എം.മല്ലിക, സി.ഇ.ഇസ്മായില്‍, ജി.പ്രമോദ്,പബ്ലിസിറ്റി അസി. ഡയറക്ടര്‍ എസ്.സജു തുടങ്ങിയവര്‍ പട്ടിക വര്‍ഗ വകുപ്പില്‍ നിന്നും സംഘത്തെ അനുഗമിക്കും.











