വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് സഹപാഠികള്‍ നടത്തുന്ന സമരം പിന്‍വലിച്ചു. മന്ത്രിതല സമിതിയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സമരം അ വസാനിപ്പിച്ചത്. തിങ്കളാഴ്ച്ച കോളജ് തുറക്കാനും ചര്‍ച്ചയില്‍ തീരുമാനമായി
കോട്ടയം : കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിങ് കോളജിലെ വിദ്യാര്‍ഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മന്ത്രി ആര് ബിന്ദു. വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭ വത്തില്‍ പ്രതിഷേധിച്ച് സഹപാഠികള്‍ നടത്തുന്ന സമരം പിന്‍വലിച്ചു. മന്ത്രിതല സമിതിയുമായുള്ള ചര് ച്ചയ്ക്ക് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്. തിങ്കളാഴ്ച്ച കോളജ് തുറക്കാനും ചര്‍ച്ചയില്‍ തീരുമാനമാ യി.
വിദ്യാര്‍ഥി പ്രതിനിധികളും മാനേജ്മെന്റുമായി മന്ത്രിമാരായ ഡോ.ആര് ബിന്ദു, വി എന്‍ വാസവന് എന്നി വരാണ് ചര്‍ച്ച നടത്തി. കാഞ്ഞിരപ്പള്ളി ടിബിയിലായിരുന്നു ചര്‍ച്ച. കോളജ് ഹോസ്റ്റലിന്റെ ചീഫ് വാര്ഡന് സിസ്റ്റര്‍ മായയെ മാറ്റുമെന്നും മന്ത്രി അറിയിച്ചു. ഇക്കാര്യം മാനേജ്മെന്റ് തത്വത്തില്‍ അംഗീകരിച്ചു. അതേ സമയം, ആരോപണ വിധേയര്‍ക്കെതിരെ ഇപ്പോള്‍ നടപടി ഉണ്ടാകില്ല. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ മാ ത്രം നടപടികളിലേക്ക് കടക്കും.
അമല്‍ജ്യോതി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ശ്രദ്ധ സതീഷ് ജീവനൊടുക്കാന്‍ കാരണം അധ്യാ പകരുടെയും മാനേജ്മെന്റിന്റെയും മാനസ്സിക പീഡനമാണെന്ന് ആരോപിച്ച് വിദ്യാര്‍ഥികളും ബന്ധുക്ക ളും രംഗത്തുവന്നിരുന്നു. ഫുഡ് ടെക്നോളജി വിദ്യാര്‍ത്ഥിനിയായ തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി നി ശ്രദ്ധയെ വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് കോളജ് ഹോസ്റ്റലിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോളജ് എച്ച്ഒഡിയും അധ്യാപകരും ഹോസ്റ്റല്‍ വാര്‍ഡനും ശ്രദ്ധയെ മാനസ്സി കമായി തകര്‍ക്കുന്ന തരത്തിലാണ് പെരുമാറിയതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.