മരിച്ച ജയകുമാറിനൊപ്പമെത്തിയ ലക്ഷ്ദ്വീപ് സ്വദേശിനി സഫിയക്ക് മൃതദേഹം വിട്ടുന ല്‍കാന്‍ കുടുംബം സമ്മതം അറിയിച്ചു. ഇത് സംബന്ധിച്ച് ജയകുമാറിന്റെ ബന്ധുക്കുള്‍ ധാരണപത്രം ഒപ്പിട്ട് നല്‍കി. മൃതദേഹം കൊച്ചിയിലെ പൊതുശ്മശാനത്തില്‍ സംസ്‌ക രിക്കും
കൊച്ചി : ദുബായില്‍ ആത്മഹത്യ ചെയ്ത ഏറ്റുമാനൂര്‍ സ്വദേശിയുടെ മൃതദേ ഹം സംസ്‌കാരിക്കാന്‍ ധാരണയായി. മരിച്ച ജയകുമാറിനൊപ്പമെത്തിയ ല ക്ഷ്ദ്വീപ് സ്വദേശിനി സഫിയക്ക് മൃതദേഹം വിട്ടുനല്‍കാന്‍ കുടുംബം സമ്മ തം അറിയിച്ചു. ഇത് സംബന്ധിച്ച് ജയകുമാറിന്റെ ബന്ധുക്കുള്‍ ധാരണപത്രം ഒപ്പിട്ട് നല്‍കി. മൃതദേഹം കൊച്ചിയിലെ പൊതുശ്മശാനത്തില്‍ സംസ്‌കരി ക്കും.
ഒരാഴ്ച മുമ്പ് ആത്മഹത്യ ചെയ്ത കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ജയകുമാറിന്റെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിലും സുഹൃത്ത് സഫിയയാണ് ഏറ്റുവാങ്ങിയത്. തുടര്‍ന്ന് സഫിയ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തി ല്‍ ഏറ്റുമാനൂര്‍ പൊലീസ് ജയകുമാറിന്റെ ബന്ധുക്കളെ വിളിച്ചുവരുത്തിയെ ങ്കിലും മൃതദേഹം സ്വീകരിക്കാനില്ലെന്ന നിലപാടില്‍ ബന്ധുക്കള്‍ ഉറച്ചു നില്‍ ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയില്‍ ജയകുമാറിന്റെ മൃതദേ ഹം ഒപ്പമെത്തിയ സഫിയയ്ക്ക് വിട്ടു നല്‍ കാന്‍ ധാരണയായി.
സഫിയ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബന്ധുക്കളെ പൊലീസ് വിളിച്ചു വരുത്തി ചര്‍ച്ച നട ത്തിയിട്ടും മൃതദേഹം ഏറ്റെടുക്കാനാവില്ലെന്ന നിലപാടില്‍ അവര്‍ ഉറച്ചുനിന്നു. ജയകുമാറിന്റെ മരണവി വരം ഔദ്യോഗികമായി തങ്ങളെ അറിയിച്ചിട്ടില്ലെന്നും സംഭവം ചൂണ്ടിക്കാട്ടി എന്‍ആര്‍ഐ സെല്ലില്‍ പരാ തി നല്‍കിയിട്ടുണ്ടെന്നും ബ ന്ധുക്കള്‍ അറിയിച്ചു. നാലര വര്‍ഷമായി ജയകുമാറിന് വീടുമായി ഒരു ബന്ധ വും ഉണ്ടായിരുന്നില്ലെന്ന് അമ്മ പ്രസന്നകുമാരിയും ചൂണ്ടിക്കാട്ടി. ഒടുവില്‍ മൃതദേഹവുമായി സഫിയ എ റണാകുളത്തേക്ക് തിരിച്ചു. വിവാഹമോചനം നടക്കാത്തതിനാല്‍ ജയകുമാര്‍ മനോവിഷമത്തി ലായിരു ന്നെന്ന് സഫിയ പറഞ്ഞു.
ഒരാഴ്ച മുമ്പ് ദുബായില്‍ വച്ചാണ് ജയകുമാര്‍ ആത്മഹത്യ ചെയ്തത്. വിവാഹിതനായ ജയകുമാര്‍ നാലുവ ര്‍ഷമായി ലക്ഷദ്വീപ് സ്വദേശി സഫിയയ്‌ക്കൊപ്പമാണ് താമസം. മൃതദേഹം നാട്ടിലെത്തിച്ചപ്പോള്‍ ഏറ്റെ ടുക്കാന്‍ ആളില്ലാത്തതിനാലാണ് വിമാനത്താവളത്തില്‍ നിന്ന് സഫിയ ഏറ്റുവാങ്ങിയത്.
യുഎഇയിലെ നടപടികള്‍ എല്ലാ പൂര്‍ത്തിയാക്കി മെയ് 26 പുലര്‍ച്ചെയാണ് ജയകുമാറിന്റെ മൃതദേഹം കൊച്ചി വിമാനത്താവളത്തില്‍ എത്തിച്ചത്. അലുവയില്‍ മൃതദേഹം സംസ്‌രിക്കാനായിരുന്നു ആദ്യ തീ രു മാനം. എന്നാല്‍ പൊലീസിന്റെ എന്‍ഒസി ലഭിക്കാതെ വന്നതും ജയകുമാറിന്റെ കുടുംബ ഏറ്റെടുക്കാന്‍ ത യ്യാറാകാതെ വന്നതോടെ സംസ്‌കാരം വൈകുകയായിരുന്നു. എട്ട് മണിക്കൂറിലധികം നേരമാണ് ജയകു മാറിന്റെ മൃതദേഹവുമായി സഹൃത്തുക്കള്‍ ആലുവ, ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ കാത്ത് നിന്ന ത്.