ഇടപ്പള്ളി ലുലു മാളിലെ ജീവനകാർക്ക് രോഗം സ്ഥിരീകരിച്ചുവെന്ന രീതിയിൽ ജനങ്ങളില്‍ പരിഭ്രാന്തിപരത്തുന്ന രീതിയിൽ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ വാർത്തകൾ തെറ്റാണ്. ലോകോത്തര സുരക്ഷ ഉപകരണങ്ങൾ സ്ഥാപിച്ച് അതിലുടെ പരിശോധിച്ചശേഷമാണ് ആളുകളെ ലുലു മാളിലേക്ക് പ്രവേശിപ്പിക്കുന്നത്. ഇത്തരത്തിൽ രോഗ സ്ഥീകരണം വന്നാൽ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടുവും ലുലുമാൾ അധികൃതരും പ്രമുഖ വാർത്ത-ദൃശ്യ മാധ്യമങ്ങളിലുടെ ജനങ്ങളെ അറിക്കുന്നതാണ്. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും ലുലുമാൾ അധികൃതർ പറഞ്ഞു.
https://www.facebook.com/LuLuMall/posts/3422297141148097
ഇത്തരത്തിൽ വാർത്ത പ്രചരിപ്പിക്കുന്നവരുടെ വിവരങ്ങൾ ശേഖരിച്ചു പോലീസിന് കൈമാറുമെന്നും വ്യാജ വാർത്തകളിൽ ആരും വീണു പോകരുതെന്നും ലുലു ഗ്രൂപ്പ് മിഡീയ കോ-ഓർഡിനേറ്റർ എൻ.ബി.സ്വരാജ്, ദി ഗൾഫ് ഇന്ത്യൻ ന്യൂസിനോട് പറഞ്ഞു.