വീട്ടില്‍ നിന്നുള്ള മാലിന്യം സെക്രട്ടേറിയറ്റില്‍ കൊണ്ട് വന്നു നിക്ഷേപിക്കുന്നത് ശ്രദ്ധ യില്‍ പെട്ടതിനെ തുടര്‍ന്നാണ് സെക്രട്ടേറിയറ്റ് ഹൗസ് കീപ്പിങ് സെല്‍ ഉത്തരവു പുറ പ്പെടുവിച്ചത്. സെക്രട്ടേറിയറ്റ് വളപ്പില്‍ നായ്ക്ക ള്‍ക്ക് ഭക്ഷണം നല്‍കി സംരക്ഷിക്കരുതെ ന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്
തിരുവനന്തപുരം : വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റിലെ വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കുന്നത് വിലക്കി സര്‍ ക്കാര്‍ ഉത്തരവ്. വീട്ടില്‍ നിന്നുള്ള മാലിന്യം സെക്രട്ടേറിയറ്റില്‍ കൊണ്ട് വന്നു നിക്ഷേപിക്കുന്നത് ശ്രദ്ധയി ല്‍ പെട്ടതിനെ തുടര്‍ന്നാണ് സെക്രട്ടേറിയറ്റ് ഹൗസ് കീപ്പിങ് സെല്‍ ഉത്തരവു പുറപ്പെടുവിച്ചത്. സെക്ര ട്ടേറിയറ്റ് വളപ്പില്‍ നായ്ക്ക ള്‍ക്ക് ഭക്ഷണം നല്‍കി സംരക്ഷിക്കരുതെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. കൊതുകു വളര്‍ ത്താനിടയാക്കുന്ന തരത്തില്‍ ചില ജീവനക്കാര്‍ സെക്രട്ടേറിയറ്റിലെ ഓഫീസുകളില്‍ വെള്ളക്കുപ്പികളില്‍ അലങ്കാര ചെടികള്‍ വളര്‍ത്തുന്നുണ്ട്. ഇതും അവസാനിപ്പിക്കണമെന്നും ഹൗസ് കീപ്പിങ്ങ് സെല്‍ നിര്‍ ദേശിച്ചിട്ടുണ്ട്. ജീവനക്കാര്‍ വീട്ടി ലെ മാലിന്യം സെക്രട്ടേറിയറ്റ് വളപ്പിലെ മാലിന്യക്കുട്ടയില്‍ നിക്ഷേപിക്കു ന്നത് പതിവാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഉത്തരവ് ഇറക്കിയത്.
സെക്രട്ടേറിയറ്റ്, അനക്സ് 1, 2 എന്നിവ ശുചീകരിക്കുന്നതിന്റെ ഭാഗമായി ഹൗസ് കീപ്പിങ്ങ് സെല്‍ ആണ് ഉ ത്തരവിറക്കിയത്. മാലിന്യം തരംതിരിക്കുമ്പോള്‍ വീട്ടിലെ മാലി ന്യം ജീവനക്കാര്‍ വേസ്റ്റ് ബോക്സില്‍ നിക്ഷേ പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതായി ശുചീകരണ ജോലിക്കാര്‍ പറയുന്നു. ജീവനക്കാര്‍ ഈ പ്രവൃത്തി നിര്‍ ത്തണമെന്നും, അ ല്ലെങ്കില്‍ വേസ്റ്റ് ബിന്‍ സിസിടിവി പരിധിയില്‍ കൊണ്ടുവരുമെന്നും സര്‍ക്കുലറില്‍ പറ യുന്നു.