മൃതദേഹവുമായി പ്രതിഷേധിക്കരുത്. അത് മൃതദേഹത്തോട് കാണിക്കുന്ന അനാദ രവാണ്. വിലപേശല്‍ തന്ത്രങ്ങളില്‍ നിന്ന് സമര സമിതി പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കാട്ടുപോത്ത് നിരീക്ഷണത്തിലാണെന്നും മന്ത്രി അറിയിച്ചു
തിരുവനന്തപുരം : കണമലയിലെ കാട്ടുപോത്ത് ആക്രമണത്തില്‍ കെസിബിസിയുടെ പ്രതികരണത്തി നെതിരെ വനംമന്ത്രി എ കെ ശശീന്ദ്രന്‍. മൃതദേഹവുമായി പ്രതിഷേധി ക്കരുത്. അത് മൃതദേഹത്തോട് കാണിക്കുന്ന അനാദരവാണ്. വിലപേശല്‍ തന്ത്രങ്ങളില്‍ നിന്ന് സമര സമിതി പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കാട്ടുപോത്ത് നിരീക്ഷണത്തിലാണെന്നും മന്ത്രി അറിയിച്ചു.
മൃതദേഹം വെച്ചും അവരുടെ കുടുംബത്തെ വെച്ചും ചില സംഘടനകളും ചില ആളുകളും വിലപേശുന്ന സമീപനമാണ് കാണിച്ചത്. ഇത് ആ കുടുംബത്തെയും മരിച്ചവരെ യും അവഹേളിക്കുന്നതിന് തുല്യമാണ്. കാട്ടുപോത്ത് കാണിച്ച അതേ ക്രൂരത ചിലര്‍ ഈ കുടുംബത്തോട് കാണിക്കുന്നുവെന്നും മന്ത്രി അഭിപ്രായ പ്പെട്ടു. വനംവകുപ്പ് ശക്ത മായ നിരീക്ഷണം തുടരുകയാണ്. കാട്ടുപോത്ത് ആക്രമണമുണ്ടായ പ്രദേശങ്ങ ളില്‍ രണ്ട് ആര്‍ആര്‍ടികളെയാണ് നിയോഗിച്ചിട്ടുള്ളത്. പ്രകോപനപരമായ ഇടപെടലാണ് കെ സിബിസി യും മറ്റും നടത്തുന്നത്.ഇത്തരം സാഹചര്യങ്ങളുണ്ടാവുമ്പോള്‍ മാതൃകാപരമായ നിലപാടുകളാണ് കെ സിബിസി ഉള്‍പ്പെടെയുള്ള സംഘടനകളില്‍ നിന്ന് ഉണ്ടാകാറുള്ളത്. പാരമ്പര്യത്തില്‍ നിന്ന് വ്യതിചലിച്ചു ള്ള പ്രതികരണങ്ങളില്‍ നിന്ന് അവര്‍ പിന്മാറണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രാത്രിയും പകലുമില്ലാതെ തിരച്ചില്‍ നടത്തുകയാണ്. കാട്ടില്‍ കണ്ടെത്തുന്ന പോത്ത് നാട്ടിലിറങ്ങി ആക്രമണം നടത്തിയതാണോ എന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. അല്ലാതെ കണ്ണില്‍ കണ്ടതിനെയെല്ലാം വെടിവെച്ചു കൊല്ലാന്‍ പറ്റുമോയെന്ന് മന്ത്രി ചോദിച്ചു. അതിന് കുറേ പരിശോധന കള്‍ നടത്തേണ്ടതുണ്ട്. വളരെ സൂ ക്ഷിച്ചും അവധാനതയോടെയും ചെയ്യേണ്ട ജോലിയാണ്, ആവേശ ത്തില്‍ എടുത്തുചാടി ചെയ്യേണ്ട ജോലിയല്ല വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.