ഇന്ന് രാവിലെ മണര്‍കാട്ടെ വീട്ടിലെത്തിയാണ് അക്രമം നടത്തിയത്. ഭര്‍ത്താവാണ് അ ക്രമം നടത്തിയതെന്ന് യുവതിയുടെ പിതാവ് പൊലീസിനു മൊഴി നല്‍കി.അക്രമം നട ത്തിയ ശേഷം ഇയാള്‍ രക്ഷപ്പെട്ടു
കോട്ടയം: പങ്കാളിയെ കൈമാറ്റം ചെയ്യല്‍ കേസിലെ പരാതിക്കാരിയെ വീട് കയറി വെട്ടിക്കൊന്നു. കോട്ടയം മണര്‍കാട് മാലം കാഞ്ഞിരത്തുംമൂട്ടില്‍ ജൂബി(26) ആണ് മരിച്ച ത്. ഇന്ന് രാവിലെ മണര്‍കാട്ടെ വീട്ടിലെ ത്തിയാണ് അക്രമം നടത്തിയത്. ഭര്‍ത്താവാണ് അക്രമം നടത്തിയതെന്ന് യുവതിയുടെ പിതാവ് പൊലീ സിനു മൊഴി നല്‍കി.അക്രമം നടത്തിയ ശേഷം ഇയാള്‍ രക്ഷപ്പെട്ടു
രക്തം വാര്‍ന്ന് കിടക്കുന്ന യുവതിയെ ആദ്യം കണ്ടത് കളി കഴിഞ്ഞ് വീട്ടിലെത്തിയ മക്കളാണ്. ഭര്‍ത്താവു മായി അകന്ന് മാലത്തെ വീട്ടില്‍ കഴിയുകയായിരുന്നു യുവതി. കൊലപാതകത്തിന് പിന്നില്‍ പിന്നില്‍ നി ന്നുള്ള വിവരം വ്യക്തമായിട്ടില്ല.
അച്ഛനും സഹോദരനും ജോലിക്ക് പോയ സമയത്താണ് കൊലപാതകം. ജൂബിയുടെ മക്കള്‍ ആക്രമണ സമയത്ത് കളിക്കുന്നതിനായി വീട് പുറത്തു പോയിരിക്കുകയായിരു ന്നു. പിന്നീട് ഇവര്‍ തിരിച്ചെത്തിയ പ്പോഴാണ് രക്തത്തില്‍ കുളിച്ച് കമിഴ്ന്നു കിടക്കുന്ന നിലയില്‍ ജൂബിയെ കണ്ടത്.തുടര്‍ന്ന് അയല്‍പക്കത്തെ വീട്ടില്‍ വിവരമറിയിച്ച് ഇവര്‍ വാര്‍ഡ് മെമ്പര്‍ വിളിച്ചുപറഞ്ഞു, തുടര്‍ന്ന് പോലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.