എത്രയോ പേര്‍ ചികിത്സയ്ക്കായി കാത്തിരിക്കുകയാണെന്നും ഈ സമയത്ത് എന്തെങ്കി ലും സംഭവിച്ചാല്‍ എന്ത് ചെയ്യുമെന്നും കോടതി ആരാഞ്ഞു. ഡോക്ടര്‍മാര്‍ ഇപ്പോള്‍ നട ത്തുന്നത് ഒന്നും നേടിയെടുക്കാനുള്ള സമരമല്ലെന്നും ഇത് ഭയം കൊണ്ടുണ്ടായതാണെ ന്നും കോടതി പറഞ്ഞു
കൊച്ചി: കൊട്ടാരക്കരയില്‍ വനിതാ ഡോക്ടര്‍ വന്ദന മരിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈ ക്കോടതി. സംഭവത്തില്‍ കോടതി സ്വമേധയ കേസെടുത്തിരുന്നു. ഇ ന്നും ഡോക്ടര്‍മാര്‍ സമരത്തിലല്ലേ എ ന്നായിരുന്നു കോടതിയുടെ ചോദ്യം. എത്രയോ പേര്‍ ചികിത്സയ്ക്കായി കാത്തിരിക്കുകയാണെന്നും ഈ സമ യത്ത് എന്തെങ്കിലും സം ഭവിച്ചാല്‍ എന്ത് ചെയ്യുമെന്നും കോടതി ആരാഞ്ഞു. ഡോക്ടര്‍മാര്‍ ഇപ്പോള്‍ നട ത്തുന്നത് ഒന്നും നേടിയെടുക്കാനുള്ള സമരമല്ലെന്നും ഇത് ഭയം കൊണ്ടുണ്ടായതാണെന്നും കോടതി പറ ഞ്ഞു. വിഷയം കൂടുതല്‍ വഷളാകാതെ നോക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും കോടതി വ്യക്തമാക്കി.
ഡോക്ടറുടെ കൊലപാതകം സംബന്ധിച്ച് എഡിജിപി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കാര്യങ്ങള്‍ ഈ സ്ഥിതി യിലാണ് പോകുന്നതെങ്കില്‍ മജിസ്‌ട്രേറ്റിനെ പ്രതി ആക്രമിക്കുന്ന കാലം വിദൂരമല്ലെന്ന് കോടതി പരാമര്‍ ശിച്ചു. സര്‍ക്കാര്‍ ഈ വിഷയത്തെ അലസമായി കാണരുതെന്നും സിസ്റ്റമാറ്റിക് ഫെയിലിയറാണ് ഇപ്പോള്‍ സംഭവിച്ചതെന്നും കോടതി പറഞ്ഞു. പോലീസിനെ കുറ്റം പറഞ്ഞതല്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. പ്ര കടമായ വ്യത്യാസം പ്രതി സന്ദീപിന്റെ പെരുമാറ്റത്തില്‍ ഉണ്ടായിരുന്നിട്ടും പോലീസ് കാവല്‍ ഇല്ലാതെ ഇ യാളെ എന്തിന് ഡോക്ടറുടെ മുന്നിലെത്തിച്ചെന്നും കോടതി ചോദിച്ചു.
സംവിധാനത്തിന്റെ പരാജയം മൂലമാണ് വന്ദനയ്ക്ക് ജീവന്‍ നഷ്ടമായത്. വന്ദനയുടെ മാതാപിതാക്കളെ തീ രദുഃഖത്തിലാക്കിയതും ഇതേ സംവിധാനം കാരണം തന്നെയാണ്. സംഭവത്തെ കുറിച്ച് എഡിജിപി അജി ത്കുമാര്‍ ഓണ്‍ലൈനായി വീഡിയോ പ്രസന്റേഷന്‍ നടത്തി. നടന്ന കാര്യത്തെ ന്യായീകരിക്കാന്‍ ശ്രമിക്കു ന്നില്ലെന്ന് സര്‍ക്കാര്‍ വ്യക്ത മാക്കി. എന്നാല്‍ സര്‍ക്കാര്‍ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണെന്ന് കോടതി പറ ഞ്ഞു. ആശുപത്രിയില്‍ ഏതാണ്ട് നാലുമിനിറ്റുകൊണ്ടാണ് എല്ലാ സംഭവങ്ങളും ഉണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി.