കൊയിലാണ്ടി ചേമഞ്ചേരിയില്‍ അമ്മയേയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെ ത്തി. ചേമഞ്ചേരി പഞ്ചായത്തിലെ തൂവക്കോട് മാവിളിയില്‍ ധന്യ(35),മകള്‍ തീര്‍ത്ഥ(ഒ ന്നര)എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചേമഞ്ചേരി സ്വദേശി പ്രജി ത്തിന്റെ ഭാര്യയും മകളുമാണ് മരിച്ചത്
കോഴിക്കോട് : കൊയിലാണ്ടി ചേമഞ്ചേരിയില്‍ അമ്മയേയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെ ത്തി. ചേമഞ്ചേരി പഞ്ചായത്തിലെ തൂവക്കോട് മാവിളിയില്‍ ധന്യ(35), മകള്‍ തീര്‍ത്ഥ (ഒന്നര) എന്നിവ രെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചേമഞ്ചേരി സ്വദേശി പ്രജിത്തിന്റെ ഭാര്യയും മകളുമാണ് മരിച്ചത്.
രാവിലെ 7 മണിയോടെയാണ് വീട്ടുമുറ്റത്തെ കിണറ്റില്‍ മൃതദേഹങ്ങള്‍ കണ്ടത്. വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സിജിത്തിന്റെ നേതൃത്വത്തില്‍ 15 മീറ്ററോളം ആഴം വരുന്ന കിണറ്റില്‍ ഇറങ്ങുകയും റെസ്‌ക്യൂ നെറ്റി ന്റെയും സേനാംഗങ്ങളുടെയും സഹായ ത്തോടുകൂടി ശരീരങ്ങള്‍ കരയ്ക്ക് എത്തിക്കുകയും ചെയ്തു. സം ഭവത്തില്‍ അന്വേഷണം ആരംഭിച്ചു.