നൂറ് കോടി രൂപ വേണ്ടി വരുന്ന എ ഐ ക്യാമറ പദ്ധതി 232 കോടി രൂപക്കാണ് ടെന്‍ഡര്‍ ചെയ്തതെന്നും 132 കോടി രൂപയുടെ അഴിമതിയാണ് നടന്നതെന്നും ചെന്നിത്തല ആരോ പിച്ചു. കെല്‍ട്രോണിനെ വെള്ളപൂശുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെ യ്യുന്ന വിചിത്രമായ നടപടിയാണ് വ്യവസായ മന്ത്രിയില്‍ നിന്നുണ്ടായതെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു
കാസര്‍കോട് : എഐ ക്യാമറ പദ്ധതിയിലെ ക്രമക്കേട് സംബന്ധിച്ച് കൂടുതല്‍ രേഖകള്‍ പുറത്തുവിട്ട് കോ ണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആരോപണങ്ങള്‍ക്ക് വ്യ ക്തമായ മറുപടി നല്കാനാകാതെ അഴിമ തിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടെതെന്നും കെല്‍ട്രോണിന്റെ രേഖകള്‍ പരിശോ ധിച്ചാല്‍ പ്രതിപക്ഷം ഉന്ന യിച്ച ആരോപണം ശരിയാണെന്ന് മനസ്സിലാകുമെന്നും ചെന്നിത്തല കാസര് കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നൂറ് കോടി രൂപ വേണ്ടി വരുന്ന എ ഐ ക്യാമറ പദ്ധതി 232 കോടി രൂപക്കാണ് ടെന്‍ഡര്‍ ചെയ്തതെന്നും 132 കോടി രൂപയുടെ അഴിമതിയാണ് നടന്നതെന്നും ചെന്നിത്തല ആരോപിച്ചു. കെല്‍ട്രോണിനെ വെള്ളപൂ ശുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്യുന്ന വിചിത്രമായ നടപടിയാണ് വ്യവസായ മന്ത്രിയി ല്‍ നിന്നുണ്ടായത്. പ്രധാന പ്പെട്ട പല രേഖകളും മറച്ച് പൊതുയിടത്തിലുള്ള രേഖകളാണ് കെല്‍ട്രോണ്‍ വിശദീകരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
കെല്‍ട്രോണിന്റെ ടെന്‍ഡറില്‍ പങ്കെടുത്ത അക്ഷര എന്റര്‍പ്രൈസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പ നി രജിസ്റ്റര്‍ ചെയ്തത് 2017-ലാണ്. ഈ കമ്പനിക്ക് എങ്ങനെയാണ് പത്ത് വര്‍ഷത്തെ പ്രവൃത്തിപരിചയം അ വകാശപ്പെടാന്‍ സാധിക്കുക? ടെക്നിക്കല്‍ ഇവാല്യുവേഷന് സമ്മറി റിപ്പോര്‍ട്ട്, ഫിനാന്‍ഷ്യല്‍ ബിഡ് ഇവാല്യുവേഷന് സമ്മറി റിപ്പോര്‍ട്ടുകള്‍ എന്നിവ തട്ടിക്കൂട്ട് റിപ്പോര്‍ട്ടുകളാണെന്നും ചെന്നിത്തല ആരോ പിച്ചു.