തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് റെയില്‍വെയുടെ സാങ്കേതിക വിഭാഗം ജീവനക്കാര്‍ പരിശോധന നടത്തി. കണ്ണൂരിലാണ് വന്ദേ ഭാരത് ട്രെയിന്‍ നിര്‍ ത്തിയിട്ടിരുന്നത്
കാസര്‍കോട്: ആദ്യ സര്‍വീസ് നടത്താനിരിക്കെ വന്ദേ ഭാരത് എക്‌സ്പ്രസില്‍ സാങ്കേതിക തകരാര്‍. ട്രെ യിനിന്റെ എസി ഗ്രില്ലില്‍ ലീക്ക് കണ്ടെത്തി. ഉച്ചയ്ക്ക് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടാ നിരിക്കെയാണ് ലീക്ക് കണ്ടെത്തിയത്. തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് റെയില്‍വെയുടെ സാങ്കേതി ക വിഭാഗം ജീവനക്കാര്‍ പ രിശോധന നടത്തി. കണ്ണൂരിലാണ് വന്ദേ ഭാരത് ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നത്.
ഐസിഎഫില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരാണ് പരിശോധന നടത്തിയത്. ആദ്യ സര്‍വീസ് ആയ തി നാല്‍ ഇത്തരത്തിലുള്ള പ്രശ്‌നം സാധാരണ ഉണ്ടാകാറുണ്ട്. കുറച്ചു ദിവസം കൂടി ഇത്തരം പരിശോധന തുടരും എന്നും റെയില്‍വെ അധികൃതര്‍ പറഞ്ഞു. അതേസമയം കാസര്‍കോട് ട്രെയിന്‍ ഹാള്‍ട് ചെയ്യാ ന്‍ ട്രാക് ഇല്ലാത്തതിനാല്‍ വന്ദേ ഭാരത് നിര്‍ത്തിയിടുക കണ്ണൂരിലായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാ ക്കി.
ആദ്യ സര്‍വീസ് കാസര്‍കോട് നിന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിന്നായിരിക്കും യാത്ര തിരിക്കുക. കാസര്‍കോട് നിന്ന് ആരംഭിക്കുന്ന ഏക ട്രെയിനാണ് വ ന്ദേഭാരത്. കാസര്‍കോട് നിന്ന് പുറപ്പെട്ട് എട്ട് മണിക്കൂര്‍ അഞ്ച് മിനിറ്റില്‍ തിരുവനന്തപുരത്തെത്തും.