സംസ്ഥാനത്തിന്റെ വികാസത്തിലൂടെ രാജ്യത്തിന്റെ വികസനം എന്ന് അടിസ്ഥാനമാ ക്കിയാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും, വാട്ടര്‍ മെട്രോ അടക്കമുള്ള വിക സനപദ്ധതികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു
തിരുവനന്തപുരം: ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചി ജല മെ ട്രോയും മോദി സമര്‍പ്പിച്ചു. കേരളം വികസിച്ചാല്‍ ഭാരതത്തിന്റെ വികസനത്തിനും വേഗതയേറുമെന്ന് പ്ര ധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ വികാസത്തിലൂടെ രാജ്യത്തിന്റെ വികസനം എന്ന് അടിസ്ഥാന മാക്കിയാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും, വാട്ടര്‍ മെട്രോ അടക്കമുള്ള വികസനപദ്ധതികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
യാത്രാ സൗകര്യം കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. വന്ദേഭാരത് ട്രെയി ന്‍ മാറുന്ന ഇന്ത്യയുടെ അടയാളമാണ്. രാജ്യ വികസനത്തിന്റെ ഗു ണം പ്രവാസികള്‍ക്കും കിട്ടും. എപ്പോള്‍ വിദേശത്ത് പോയാലും കേരളീയരെ കാണാറുണ്ടെന്നും മോദി പറഞ്ഞു.ഇന്ന് കേരളത്തിന് ആദ്യ വന്ദേഭാ രത് ട്രെയിന്‍ കിട്ടി. കൊച്ചി മെട്രോയും തുടങ്ങി. റെയില്‍വേയുമായി ബന്ധപ്പെട്ട നിരവധി വികസന പ്രവ ര്‍ത്തനങ്ങളും ആരംഭിച്ചു. കേരളത്തിലെ ജനങ്ങള്‍ അറിവുള്ളവരാണ്, വിദ്യാസമ്പന്നരാണ്. ഇന്ന് രാജ്യ ത്തെയും വിദേശത്തെയും പരിസ്ഥിതിയെക്കുറിച്ച് കേരളത്തിലെ ജനങ്ങള്‍ ബോധവാന്മാരാണ്. അതി നാല്‍ നിങ്ങള്‍ക്കറിയാം ലോകത്തും രാജ്യത്തും എന്താണ് നടക്കുന്നതെന്ന്. ഭാരതത്തിന്റെ വികസന സാ ദ്ധ്യതകള്‍ ലോകത്താകമാനം അംഗീകരിച്ചു കഴിഞ്ഞു. അതിന് ഒരു കാരണം കേന്ദ്ര സര്‍ക്കാരാണ്. കേ രളം വികസിച്ചാല്‍ അതിലൂടെ ഭാരതത്തിന്റെ വികസനത്തിന് വേഗതയേറും- മോദി പറഞ്ഞു.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമ ന്ത്രി പിണറായി വിജയന്‍,റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണ വ്, മന്ത്രിമാരായ അബ്ദുള്‍ റഹ്‌മാന്‍, ആന്റ ണി രാജു, ശശി തരൂര്‍ എംപി അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു. തിരുവനന്തപുരം സെന്‍ട്രല്‍, വര്‍ക്കല ശിവഗിരി, കോഴിക്കോട് റെയില്‍വേ സ്റ്റേഷനുകള്‍ രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്തുന്ന പദ്ധതി ക്കും പ്രധാനമന്ത്രി തുടക്കമിട്ടു. റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണ പ്രവര്‍ത്തനങ്ങളും മോദി ഉദ്ഘാ ടനം ചെയ്തു.
പത്തേ കാലോടെയാണ് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തിയത്. ചാവേര്‍ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ മോദിയ്ക്ക് കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്നത്. സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (എസ്.പി.ജി),കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി) എന്നിവ സംയുക്തമായാണ് സുരക്ഷാ പദ്ധതി തയ്യാറാക്കി യത്. ഉന്നത ഐ.ബി ഉദ്യോഗസ്ഥരും തലസ്ഥാനത്തുണ്ട്.












