കേരള സാഹിത്യ അക്കാദമിയുടെ 2022ലെ തുഞ്ചന്‍ സ്മാരക പ്രബന്ധമത്സരത്തിന് രചനകള്‍ ക്ഷണിച്ചു. 5,000/(അയ്യായിരം) രൂപയും സാക്ഷ്യപത്രവുമാണ് മികച്ച പ്ര ബന്ധത്തിനുളള പുരസ്‌കാരം. ”തുഞ്ചന്‍ കൃതികളിലെ സാര്‍വ്വദേശീയത” എന്നതാണ് വിഷയം
തൃശൂര്‍ : കേരള സാഹിത്യ അക്കാദമിയുടെ 2022ലെ തുഞ്ചന്‍ സ്മാരക പ്രബന്ധമത്സരത്തിന് രചനകള്‍ ക്ഷണിച്ചു. 5,000/(അയ്യായിരം) രൂപയും സാക്ഷ്യപത്രവുമാണ് മികച്ച പ്രബന്ധത്തിനുളള പുരസ്‌കാരം. ”തുഞ്ചന്‍ കൃതികളിലെ സാര്‍വ്വദേശീയത” എന്നതാണ് വിഷയം.
രചനകള്‍ 30 പേജില്‍ കവിയാതെ മലയാളം യൂണിക്കോഡില്‍ ടൈപ്പ് ചെയ്തതായിരിക്കണം. ഏതു പ്രാ യത്തിലുളളവര്‍ക്കും രചനകള്‍ അയയ്ക്കാം. ഒരു തവണ പുരസ്‌കാ രം ലഭിച്ചവര്‍ മത്സരത്തില്‍ പങ്കെടു ക്കുവാന്‍ പാടുളളതല്ല. രചയിതാക്കളുടെ പേരും പൂര്‍ണ്ണവിലാസവും ഫോണ്‍ നമ്പറും മറ്റൊരു പേജില്‍ എഴുതി പ്രബന്ധത്തോടൊപ്പം സമര്‍പ്പിക്കണം.
പ്രബന്ധങ്ങള്‍ 2023 മെയ് 20ന് മുമ്പ് സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, പാലസ് റോഡ്, തൃശൂര്‍- 680020 എന്ന വിലാസത്തില്‍ നേരിട്ടോ,തപാല്‍ മുഖാന്തിരമോ അയയ്‌ക്കേണ്ടതാണ്.ഫോണ്‍- 0487 2331069,2333967.